• Logo

Allied Publications

Europe
പ്രിന്‍സ് പള്ളിക്കുന്നേല്‍ പിഎംഎഫ് ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക്
Share
വിയന്ന: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു പ്രിന്‍സ് പള്ളിക്കുന്നേല്‍ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 17നു നടന്ന ഇന്റര്‍നാഷണല്‍ വീഡിയോ കോണ്‍ഫറന്‍സിലാണു തെരഞ്ഞെടുപ്പു നടന്നത്.

വ്യവസായിയും സംഘാടകനും സാമൂഹികസാംസ്കാരിക പ്രവര്‍ത്തകനുമായ പ്രിന്‍സ് 1990 മുതല്‍ വിയന്ന നിവാസിയാണ്. മഞ്ചേരി എന്‍എസ്എസ് കോളജില്‍ നിന്നും കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കേരളത്തില്‍ കെല്‍ട്രോണ്‍, വിഎച്ച്എസ്ഇ ബാലുശേരി (കൊമേഴ്സ് ലക്ചറര്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വിയന്നയില്‍ ഇന്ത്യന്‍ റസ്ററന്റ്, പ്രോസി കോസ്മെറ്റിക് ആന്‍ഡ് ഹെയര്‍ വേള്‍ഡ്, പ്രോസി ഫുഡ് മാജിക്, ഇന്ത്യന്‍ ക്യുക് സര്‍വീസ് റസ്ററന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ വിജയകരമായി നടത്തുന്നു.

പ്രോസി ചാരിറ്റി എന്ന പ്രസ്ഥാനത്തിലൂടെ ഇന്ത്യ, ഗാന, പെറു, വിയന്ന, നേപ്പാള്‍ എന്നിവിടങ്ങളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിയന്ന മലയാളി അസോസിയേഷന്റെ ഉദയം മാഗസിന്റെ ചീഫ് എഡിറ്റര്‍, വിയന്നയിലുള്ള സാംസ്കാരിക സംഘടനയായ കലയുടെ സ്ഥാപക മെംബര്‍ പ്രസിഡന്റ്, വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജണ്‍ പ്രസിഡന്റ്, പ്രോസി ഗ്ളോബല്‍ ചാരിറ്റി, ഡബ്ള്യുഎംസി ഓസ്ട്രിയന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് പ്രിന്‍സ്.

സാമൂഹിക, സാംസ്കാരിക, സന്നദ്ധ, വ്യവസായ പ്രവര്‍ത്തനങ്ങളെ മാനിച്ച് വിയന്ന ഈദൊ അസോസിയേഷന്റെ ബെസ്റ് അച്ചീവ്മെന്റ് അവാര്‍ഡ്, ഇഗ്ബൊ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ബെസ്റ് ബിസിനസ്മെന്‍ അവാര്‍ഡ്, വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിറ്റ്സര്‍ലന്‍ഡ് ബിസിനസ് എക്സലന്‍സ് അവാര്‍ഡ്, സെലെസ്റ്യല്‍ കമ്യൂണിറ്റിയുടെ മെറിറ്റ് അവാര്‍ഡ്, ഡബ്ള്യുഎംസിയുടെ ബെസ്റ് യൂറോപ്യന്‍ എന്‍ആര്‍ഐ ബിസിനസ്മെന്‍ അവാര്‍ഡ്, അഷാന്തി യൂണിയന്‍ ഗാനയുടെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി അവാര്‍ഡ്, പെറുവിലുള്ള കോര്‍പ്പറേഷന്‍ ഓഫ് അരെക്യൂപയുടെ അവാര്‍ഡ്, യാനഹൌര അവാര്‍ഡ്, ഇഗ്ബോ യൂണിയന്‍ അവാര്‍ഡ്, ഇരൊകൊ ലൈഫ് ലോംഗ് അവാര്‍ഡ് (ഹംഗറി), ആഫ്രിക്ക ടിവി ഓസ്ട്രിയയുടെ ഉബുന്റു അവാര്‍ഡ്, എസിവിയുടെ എക്സലന്‍സ് അവാര്‍ഡ്, ഓസ്ട്രിയന്‍ ബ്രോഡ്കാസ്റിംഗ് കോര്‍പ്പറേഷന്റെ വീനര്‍ മുട് അവാര്‍ഡ് എന്നിവ പ്രിന്‍സ് പള്ളിക്കുന്നേല്‍ നേടിയിട്ടുണ്ട്.

പ്രവാസി മലയാളി ഫെഡറേഷന് പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്തുകൊണ്ടും മുതല്‍ക്കൂട്ടാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവുകള്‍ സംഘടനയുടെ ഭാവി വളര്‍ച്ചയ്ക്ക് ഉതകുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ളോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ളോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ഗള്‍ഫ് ജിസിസി കോഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, രക്ഷാധികാരി വര്‍ഗീസ് കുര്യന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.