• Logo

Allied Publications

Europe
ജര്‍മനിയില്‍ കേരള തനിമയില്‍ ഓശാന പെരുന്നള്‍ ആഘോഷിച്ചു
Share
കൊളോണ്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓശാന പെരുന്നാള്‍ കേരള തനിമയില്‍ കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ മാര്‍ച്ച് 29ന് (ഞായര്‍) ആഘോഷിച്ചു. ആരാധനകള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. ഷൈജു കുര്യന്‍ കാര്‍മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബാന, ഓശാന ശുശ്രൂഷ, കുരുത്തോല വിതരണം, പ്രദക്ഷിണം എന്നിവയെ തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു. യൂറോപ്യന്‍ പര്യടനത്തിനിറങ്ങിയ തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാനും ഭാര്യ ഷേര്‍ലിയും ഇത്തവണ ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സഭയുടെ ഓശാന ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തിരുക്കര്‍മ്മള്‍ക്കുശേഷം എംഎല്‍എ ഓര്‍ഡോക്സ് സമൂഹത്തിനു ഭക്തിമയമായ ഒരു ഹാശാ ആഴ്ചയും ഒപ്പം ഈസ്റര്‍ ആശംസകളും നേര്‍ന്നു.

പീഡാനുഭവവാര ശുശ്രുഷകള്‍ ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ നടക്കും. ഏപ്രില്‍ രണ്ട്, (വ്യാഴം) വൈകുന്നേരം 4.30 മുതല്‍ കുമ്പസാരവും 5 ന് സന്ധ്യാപ്രാര്‍ഥനയും പെസഹാ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ മൂന്ന് (ദുഃഖവെള്ളി) രാവിലെ ഒന്‍പതു മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും.

നാലിന് (ശനി) ദുഃഖശനിയാഴ്ച രാവിലെ 10 ന് വിശുദ്ധകുര്‍ബാന വൈകുന്നേരം ആറു മുതല്‍ ഉയിര്‍പ്പു ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ നടക്കും.

എല്ലാ വിശ്വാസികളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ദൈവനാമില്‍ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് പഴമണ്ണില്‍ (ട്രസ്റി) 0221 638746, ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) 02205 82915, ജിത്തു കുര്യന്‍ 0202, 69358510, ജേക്കബ് ദാനിയേല്‍ 02233 923090, കെ.വി.തോമസ് 0202 303544.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​