• Logo

Allied Publications

Europe
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു
Share
അബര്‍ഡീന്‍: സ്കോട്ട്ലന്‍ഡില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരണത്തിനു തുടക്കമായി. അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ മാര്‍ച്ച് 29ന് അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45നു പ്രഭാത നമസ്കാരവും പ്രദക്ഷിണവും കുരുത്തോല വാഴ്ത്തല്‍ ശുശ്രൂഷകളും കുരുത്തോല വിതരണവും തുടര്‍ന്നു ഫാ. സിബി തോമസ് വേലിക്കകത്ത് മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം എന്നിവ നടന്നു.

മാര്‍ച്ച് 30, 31 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥനയും സുവിശേഷ പ്രസംഗവും ധ്യാനവും ഉണ്ടായിരിക്കും.

ഏപ്രില്‍ ഒന്നിന് (ബുധന്‍) വൈകുന്നേരം നാലു മുതല്‍ സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥനയും പെസഹയുടെ ശുശ്രുഷകളും പെസഹ കുര്‍ബാനയും അപ്പം മുറിക്കലും നടക്കും.

മൂന്നിന് (ദുഃഖവെള്ളി) രാവിലെ ഏഴിന് പ്രഭാത നമസ്കാരം തുടര്‍ന്നു സ്ളീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ളീബാവന്ദനം, സ്ളീബാ ആഘോഷം, കബറടക്ക ശുശ്രുഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.

നാലിന് (ശനി) വൈകുന്നേരം ആറിനു സന്ധ്യാ പ്രാര്‍ഥന തുടര്‍ന്നു ഉയിര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും സ്ളീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

പീഡാനുഭവവാര ശുശ്രൂഷകള്‍ക്കു ഫാ. സിബി തോമസ് വേലിക്കകത്ത് നേതൃത്വം നല്‍കും.

പള്ളിയുടെ വിലാസം: ട .ഇഹലാലി ഋുശരീുെമഹ ഇവൌൃരവ , ങമൃശരസ ഉൃശ്ല, അആ 16 6 ഡഎ ,അയലൃറലലി , ടരീഹേമിറ, ഡഗ.

കുടുതല് വിവരങ്ങള്‍ക്ക്: റവ.ഡോ. ബിജി ചിറത്താലാട്ട് (വികാരി) 07460235878,
രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, മാത്യു ബിനോജ് (ട്രഷറര്‍) 07914766095, 01224443107.

റിപ്പോര്‍ട്ട്: രാജു വേലംകാല

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.