• Logo

Allied Publications

Europe
പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയയ്ക്ക് നവനേതൃത്വം
Share
വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ യൂണിറ്റിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

മാര്‍ച്ച് 26 ന് (വ്യാഴം) വൈകുന്നേരം ഫ്രാന്‍സ് ജോസഫ് കീയിലുള്ള ഇന്‍ഡ്യാഗേറ്റ് റസ്ററന്റില്‍ തോമസ് പാരുകണ്ണിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.

പുതിയ ഭാരവാഹികളായി തോമസ് പാരുകണ്ണിക്കല്‍ (ചെയര്‍മാന്‍), ജോര്‍ജ് പടിക്കക്കുടി (പ്രസിഡന്റ്), പി. അസീസ് (വൈസ് പ്രസിഡന്റ്), ഷിന്‍ഡോ ജോസ് (സെക്രട്ടറി), ജോളി തുരുത്തുമേല്‍ (ജോ. സെക്രട്ടറി), സോജാ ചേലപ്പുറത്ത് (ട്രഷറര്‍), സജീവന്‍ അണ്ടിവീട് (ജോ. ട്രഷറര്‍), ടോണി സ്റീഫന്‍ (പിആര്‍ഒ) എന്നിവരെ വര്‍ഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും കുര്യന്‍ മനിയാനിപ്പുറത്ത്, റെജി കാരെക്കാട്ട്, പ്രിന്‍സ് പള്ളിക്കുന്നേല്‍, ജോഷിമോന്‍ എര്‍ണാകരിയില്‍, ഷിജി ചീരംവേലില്‍, ബിജു കരിയംപള്ളി, ജേക്കബ് കീക്കാട്ടില്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ എംബസി കൌണ്‍സിലര്‍ അലോക് രാജ് ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് പടിക്കക്കുടി സ്വാഗതം ആശംസിച്ചു.

പ്രവാസി ഭാരതീയര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനായി ഇന്ത്യന്‍ ഗവണ്‍മെന്റ് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അലോക് രാജ് വിവരിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹിക, സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനു പ്രവാസി മലയാളി ഫെഡറേഷന്‍ ചെയ്യുന്ന പ്രവര്‍ത്തി അനുമോദനം അര്‍ഹിക്കുന്നതാണെന്നും അലോക് രാജ് പറഞ്ഞു.

സ്വാഗത പ്രസംഗത്തില്‍ ജോര്‍ജ് പടിക്കക്കുടി വിശിഷ്ടാതിഥിയെ സഭയ്ക്ക് പരിചയപ്പെടുത്തുകയും നടപടിക്രമങ്ങള്‍ വിവരിക്കുകയും ചെയ്തു. ജാതിമതരാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ എല്ലാ വിദേശമലയാളികള്‍ക്കും അവരുടെ ആവശ്യങ്ങളില്‍ സഹായ ഹസ്തമായി നിലകൊള്ളുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

അധ്യക്ഷപ്രസംഗം നടത്തിയ തോമസ് പാരുകണ്ണിക്കല്‍ സംഘടയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഇതിനോടകം പ്രവാസി മലയാളികളുടെ നീറുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പോംവഴി കാണാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്െടന്നും അതിന്റെ തെളിവാണ് സംഘടനയ്ക്ക് ആഗോളപരമായി ലഭിക്കുന്ന ജനപിന്തുണയെന്നും പാരുകണ്ണിക്കല്‍ പറഞ്ഞു.

ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ളോബല്‍ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, കുര്യന്‍ മനിയാനിപ്പുറത്ത് എന്നിവര്‍ സ്വാഗതം ആശംസിച്ചു. ഷിന്‍ഡോ ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട