• Logo

Allied Publications

Europe
അപകടത്തില്‍പ്പെട്ട വിമാനം 24 മണിക്കൂര്‍ മുന്‍പ് തകരാറിലായിരുന്നു
Share
ബര്‍ലിന്‍: ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍വിംഗ്സ് വിമാനം അപകടത്തിനു വെറും 24 മണിക്കൂര്‍ മുന്‍പ് തകരാറു കാരണം നിലത്തിറക്കിയതായിരുന്നു എന്നു വെളിപ്പെടുത്തല്‍. ഇതേത്തുടര്‍ന്ന് ജര്‍മന്‍വിംഗ്സ് പൈലറ്റുമാര്‍ വിമാനങ്ങള്‍ പറത്താന്‍ വിസമ്മതിച്ചു.

ഒരു വിമാനം റദ്ദാക്കുകയും ചെയ്തു. വിമാന ജീവനക്കാര്‍ ജോലിക്കു കയറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് നിരവധി യാത്രക്കാരാണു യുകെയിലെ വിവിധ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിയത്.

എല്ലാ എ320 വിമാനങ്ങളിലും അടിയന്തര സുരക്ഷാ പരിശോധനകള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. എത്ര പൈലറ്റുമാര്‍ ജോലിയില്‍നിന്നു വിട്ടുനിന്നു എന്നു വെളിപ്പെടുത്താന്‍ ജര്‍മന്‍വിംഗ്സിന്റെ മാതൃസ്ഥാപനമായ ലുഫ്താന്‍സ വിസമ്മതിച്ചു.

അതേസമയം, വിമാനം തകര്‍ന്നത് അട്ടിമറി കാരണമായിരിക്കാനുള്ള സാധ്യത ലുഫ്താന്‍സ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതൊരു അപകടം തന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, വിശദ പരിശോധന കഴിയുന്നതുവരെ അപകടമായിരുന്നു എന്ന് ഉറപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഫ്രഞ്ച് അന്വേഷണോദ്യോഗസ്ഥരുടെ വാദം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.