• Logo

Allied Publications

Europe
ജര്‍മന്‍ റോഡ് ടോള്‍: പാര്‍ലമെന്റില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ്
Share
ബര്‍ലിന്‍: വിദേശ വാഹനങ്ങള്‍ക്കു ജര്‍മന്‍ റോഡുകളില്‍ ടോള്‍ ചുമത്താനുള്ള നിര്‍ദേശത്തിലെ ഭേദഗതികള്‍ക്ക് ഭരണസഖ്യം അന്തിമ അംഗീകാരം നല്‍കി. ഇനി വെള്ളിയാഴ്ച ഇതു പാര്‍ലമെന്റില്‍ വോട്ടിനിട്ടു പാസാക്കും.

വിദേശ ഡ്രൈവര്‍മാരില്‍നിന്ന് ഈടാക്കേണ്ട ഹ്രസ്വകാല പെര്‍മിറ്റ് സ്റിക്കര്‍ ചാര്‍ജ് സംബന്ധിച്ചാണ് തര്‍ക്കം നിലനിന്നത്. ഇതു പരിഹരിക്കപ്പെട്ടതോടെ നിര്‍ദേശം പാര്‍ലമെന്റില്‍ വയ്ക്കാന്‍ തയാറാകുകയായിരുന്നു.

അഞ്ചു യൂറോ മുതല്‍ പതിനഞ്ചു യൂറോ വരെ വിലയിട്ടാണു പത്തു ദിവസത്തെ പാസുകള്‍ നല്‍കാന്‍ പോകുന്നത്. എല്ലാ ഹ്രസ്വകാല പാസുകള്‍ക്കും പത്തു യൂറോയാണ് നേരത്തേ നിര്‍ദേശിക്കപ്പെട്ടിരുന്നത്. രണ്ടു മാസത്തെ പാസുകള്‍ക്ക് 16 യൂറോ മുതല്‍ 30 യൂറോ വരെ വിലയിടാനും തീരുമാനം.

വാഹനത്തിന്റെ വലുപ്പവും പാരിസ്ഥിതിക ആഘാതവും കണക്കിലെടുത്തായിരിക്കും ചാര്‍ജ് നിശ്ചയിക്കുക. ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ പാസിനായി ശേഖരിക്കുന്നത് ഒരു വര്‍ഷത്തിനു ശേഷം നശിപ്പിച്ചു കളയാമെന്നും ധാരണയായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്