• Logo

Allied Publications

Europe
യുക്മ വെയില്‍സ് റീജണിന് പുതിയ ഭാരവാഹികള്‍
Share
സ്വാന്‍സി: യുക്മ വെയില്‍സ് റീജണല്‍ ഭാരവാഹികളുടെ ലിസ്റ് ഫൈനലൈസ് ചെയ്യുന്നതിനും റീജണിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ കൊടുക്കുന്നതിനുമായി സ്വാന്‍സിയില്‍ ചേര്‍ന്ന റീജണല്‍ ജനറല്‍ ബോഡി യോഗം ഭാരവാഹികളുടെ ലിസ്റ് ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും റീജണല്‍ കായികമേള,കലാമേള തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വേദികളും തീയതികളും നിശ്ചയിക്കുകയും ചെയ്തു.

ജനറല്‍ ബോഡി യോഗത്തില്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു തോമസ് പന്നിവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടുകയും തുടര്‍ന്ന് മുന്‍ ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുത്ത ആളുകളെ തന്നെ റീജണല്‍ ഭാരവാഹികളായി അംഗീകരിക്കുകയുമായിരുന്നു.

പുതിയ ഭാരവാഹികളായി ജോജി ജോസ് (റീജണല്‍ പ്രസിഡന്റ്), അഭിലാഷ് തോമസ് മൈലപറമ്പില്‍ (വൈസ് പ്രസിഡന്റ്), ജിജോ മാനുവല്‍ (സെക്രട്ടറി), ജേക്കബ് ജോണ്‍ (ട്രഷറര്‍), സിബി ജോസഫ് പറപ്പള്ളി (നാഷണല്‍ എക്സിക്യുട്ടീവ് മെംബര്‍), ബിന്‍സു ജോണ്‍ (പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു.

യുക്മ നാഷണല്‍ കലാമേളയ്ക്കും കായികമേളയ്ക്കും മുന്നോടിയായി റീജണല്‍ തലത്തില്‍ നടത്തേണ്ട കലാമേളയുടെയും കായികമേളയുടെയും തീയതികളും പൊതുയോഗം തീരുമാനിച്ചു. ഇതനുസരിച്ച് വെയില്‍സ് റീജണല്‍ കായികമേള ജൂണ്‍ 13 ന് (ശനി) സ്വാന്‍സിയിലും കലാമേള ഒക്ടോബര്‍ 24 ന് (ശനി) കാര്‍ഡിഫിലും നടത്താന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ബിജു തോമസ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.