• Logo

Allied Publications

Europe
സ്നോഡന്‍ പ്രശ്നത്തില്‍ യുഎസ് ജര്‍മനിയെ ഭീഷണിപ്പെടുത്തിയിരുന്നു
Share
ബര്‍ലിന്‍: എഡ്വേര്‍ഡ് സ്നോഡനു രാഷ്ട്രീയ അഭയം നല്‍കിയ വിഷയത്തില്‍ യുഎസ് ജര്‍മനിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നു റിപ്പോര്‍ട്ട്. സ്നോഡന് അഭയം നിഷേധിച്ചില്ലെങ്കില്‍ ജര്‍മനിയുമായുള്ള ഇന്റലിജന്‍സ് പങ്കുവയ്ക്കല്‍ അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണിയെന്നും മാധ്യമപ്രവര്‍ത്തകന്‍ ഗ്ളെന്‍ ഗ്രീന്‍വാല്‍ഡ് വ്യക്തമാക്കി.

ജര്‍മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേലാണ് ഇക്കാര്യം തന്നോടു പറഞ്ഞതെന്നും ദ ഇന്റര്‍സെപ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗ്രീന്‍വാല്‍ഡ് വ്യക്തമാക്കുന്നു.

ജര്‍മനിക്കെതിരേ ഭീകരാക്രമണ പദ്ധതികളെപ്പറ്റിയും മറ്റും വിവരം കിട്ടിയാല്‍ കൈമാറില്ലെന്നാണ് യുഎസ് മുന്നറിയിപ്പു നല്‍കിയത്. ഭീഷണി നടപ്പായാല്‍ ജര്‍മന്‍ ജനതയെ ആകെ അപകടപ്പെടുത്തുന്ന നടപടിയാകുമായിരുന്നു എന്നും ഗ്രീന്‍വാല്‍ഡ്.

സ്നോഡന്റെ അഭയാര്‍ഥിത്വ അപേക്ഷ ജര്‍മനി നിഷേധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം റഷ്യയെ സമീപിക്കുകയും റഷ്യ അഭയം നല്‍കുകയും ചെയ്തിരുന്നു. സ്നോഡന് അഭയം നല്‍കാന്‍ സാധിക്കാത്തതില്‍ ഗബ്രിയേല്‍ നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനുള്ള യഥാര്‍ഥ കാരണം പുറത്തുവരുന്നത് ഇപ്പോള്‍ മാത്രം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്