• Logo

Allied Publications

Europe
ജര്‍മന്‍ പോസ്റ് ബാങ്ക് മണി ട്രാന്‍സ്ഫറുകള്‍ക്കു ഫീസ് ഏര്‍പ്പെടുത്തുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ പോസ്റ് ബാങ്ക് കൈകൊണ്ടു പൂരിപ്പിച്ച മണി ട്രാന്‍സ്ഫര്‍ ഫോറം ഇടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 0.99 യൂറോ ഫീസ് ഏര്‍പ്പെടുത്തുന്നു. പോസ്റു ബാങ്കില്‍ അക്കൌണ്ട് ഉള്ളവര്‍ക്കും ഈ പുതിയ ഫീസില്‍ യാതൊരു ഇളവും ലഭിക്കുകയില്ല. ബാങ്കിന്റെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനാണു നടപടി.

ഇതു മറി കടക്കാന്‍ ഒന്നുകില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് അല്ലെങ്കില്‍ ടെലിഫോണ്‍ ബാങ്കിംഗ് ഉപയോഗിക്കാനേ സാധിക്കുകയുള്ളു.

ഇതിനെതിരെ ജര്‍മന്‍ റിസര്‍വ് ബാങ്ക് സൂപ്പര്‍വിഷന്‍ വിഭാഗത്തിനു കിട്ടിയ പരാതികളില്‍ യാതൊരു നടപടിയും കൈക്കൊള്ളാന്‍ സാധിക്കില്ല എന്നാണ് അവരുടെ മറുപടി. അതുകൊണ്ട് ഓണ്‍ലൈന്‍ ബാങ്കിംഗ് അല്ലെങ്കില്‍ ടെലിഫോണ്‍ ബാങ്കിംഗ് തുടങ്ങുകയോ, ബാങ്ക് അക്കൌണ്ട് മാറുകയോ മാത്രമാണ് ഇതിനുള്ള പ്രതിവിധി. ബാങ്ക് അക്കൌണ്ട് മാറിയാലും താമസിയാതെ എല്ലാ ബാങ്കുകളും കൈകൊണ്ടു പൂരിപ്പിച്ച മണി ട്രാന്‍സഫര്‍ ഫോറം ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തും എന്നതില്‍ സംശയമില്ല. പ്രായമായവര്‍ക്കും ഇന്റര്‍നെറ്റ്ടെലിഫോണ്‍ ബാങ്കിംഗ് എന്നിവയെക്കുറിച്ച് ഗ്രാഹ്യമില്ലാത്തവര്‍ക്കും പുതിയ വ്യവസ്ഥകള്‍ കൂടുതല്‍ പ്രയാസം ഉണ്ടാക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.