• Logo

Allied Publications

Europe
മൈന്‍ഡ് 'കിഡ്സ് ഫെസ്റ് 2015' ഏപ്രില്‍ 25, 26 തീയതികളില്‍
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ സംഘടനയായ മൈന്‍ഡിന്റെ 'കിഡ്സ് ഫെസ്റ് 2015' ഏപ്രില്‍ 25, 26 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഗ്രിഫിത്ത് അവന്യൂ മരിനോയിലുളള ങവൌൃല ചമശീിേമഹ ആീ്യ ടരവീീഹ ഓഡിറ്റോറിയത്തില്‍ നടക്കും. മികവുറ്റ സംഘാടനത്തിലൂടെയും കുറ്റമറ്റ ജഡ്ജ്മെന്റിലൂടെയും കഴിഞ്ഞ അഞ്ചുവര്‍ഷവും അയര്‍ലന്‍ഡ് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മൈന്‍ഡ് കിഡ്സ് ഫെസ്റിനു സാധിച്ചിട്ടുണ്ട്.

മത്സരാര്‍ഥികള്‍ക്കായി ഈ വര്‍ഷം മുതല്‍ ദേശഭക്തി ഗാനവും ന്യൂസ് റീഡിംഗും മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2014ലെ കിഡ്സ് ഫെസ്റ് വിജയികള്‍ക്കു മേയില്‍ ഇറ്റലിയില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ ഡാന്‍സ് ഫെഡറേഷന്റെ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ മൈന്‍ഡ് അവസരമൊരുക്കിയിട്ടുണ്ട്. ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ മുദ്രയുളള സര്‍ട്ടിഫിക്കറ്റാണ് 2014 ലെ കിഡ്സ് ഫെസ്റ് വിജയികള്‍ക്കു ഡബ്ളിന്‍ ഡെപ്യൂട്ടി മേയര്‍ സമ്മാനിച്ചത്.

ഓരോ വര്‍ഷവും വിവിധ കൌണ്ടികളില്‍നിന്നുളള മത്സരാര്‍ഥികളുട പങ്കാളിത്തം വധിച്ചു വരുന്നതുകൊണ്ടും മാതാപിതാക്കള്‍ക്ക് കിഡ്സ് ഫെസ്റിനോടുളള താത്പര്യവും മുന്‍നിര്‍ത്തി കൂടുതല്‍ മികവോടെ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 15 വരെ ംംം.ാശിറശൃലഹമിറ.ീൃഴ എന്ന വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റൂബിന്‍ പടിപുരയില്‍ : 089 476 7974, ജോസ് പോളി : 087 264 4351, സിജു ജോസ് : 087 777 8744

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​