• Logo

Allied Publications

Europe
ഐസിസിയുടെ വാര്‍ഷിക ഇടവക ധ്യാനം മാര്‍ച്ച് 25 മുതല്‍ 28 വരെ
Share
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റി വിയന്നയുടെ ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ നടക്കും. നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ധ്യാനത്തില്‍ കാസര്‍ഗോഡ് കല്ലാര്‍ തിരുഹൃദയ ധ്യാനകേന്ദ്രത്തില്‍നിന്നുള്ള റവ. ഡോ. ജേക്കബ് കുറുപ്പിനകത്ത് നേതൃത്വം നല്‍കും. ഫാ. റെജി മുട്ടത്തില്‍ പ്രഭാഷണവും സംഗീത ശുശ്രൂഷ ജോമി തോമസും നയിക്കും.

ധ്യാനസമയം: മാര്‍ച്ച് 25ന് (ബുധന്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയും 26നു (വ്യാഴം) രാവിലെ 9.15 മുതല്‍ വൈകിട്ട് 7.30 വരെയും 27 (വെള്ളി) രാവിലെ 9 മുതല്‍ വൈകുന്നേരം 7.30 വരെയും 28നു (ശനി) രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയും നടക്കും.

വിലാസം: സ്റഡലൌ, എര്‍സോഗ് കാള്‍ സ്ട്രാസെ 176, 1220 വിയന്ന

ഒരാള്‍ക്ക് 10 യൂറോയാണു പ്രവേശനഫീസ്. ഭക്ഷണം മിതമായ നിരക്കില്‍ ധ്യാന സ്ഥലത്തുനിന്നു ലഭിക്കും.

ദൈവവചനംകൊണ്ടു വിശുദ്ധീകരിക്കപ്പെടാനും നവീകരിക്കപ്പെടാനും വലിയ നോമ്പിനോടനുബന്ധിച്ചു ലഭിക്കുന്ന അവസരമായി ഈ ധ്യാനത്തെ കരുതണമെന്ന് ഐസിസിയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി ആഹ്വാനം ചെയ്തു.

എല്ലാ മലയാളികളെയും വാര്‍ഷികധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഐസിസി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.