• Logo

Allied Publications

Europe
ഓസ്ട്രിയന്‍ പൌരനെ ലിബിയയില്‍ ജിഹാദികള്‍ തട്ടിക്കൊണ്ടുപോയി
Share
വിയന്ന: ലിബിയയില്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥനായ ഓസ്ട്രിയന്‍ പൌരനായ ഡാലിബോറിനെ(39) ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി ഓസ്ട്രിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഓസ്ട്രിയയിലെ ലിന്‍സില്‍നിന്നുള്ള രണ്ടു കുട്ടികളുടെ പിതാവായ ഡാലിബോര്‍ തീവ്രവാദികളുടെ പിടിയിലാതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഡാലിബോറിന്റെ മോചനത്തിനായി ഓസ്ട്രിയന്‍ സര്‍ക്കാര്‍ ക്രെെസിസ് മാനേജ്മെന്റ് ഗ്രൂപ്പിനു രൂപം നല്‍കുകയും അവര്‍ ലിബിയയിലെ ഇടനിലക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങളോട് അദ്ദേഹം ടെലിഫോണില്‍ സംസാരിച്ചിരുന്നു അതിനുശേഷമാണു ഡാലിബോര്‍ തീവ്രവാദികളുടെ പിടിയിലായത്.

ഒരാഴ്ച മുന്‍പ് ഡാലിബോര്‍ ഓസ്ട്രയയില്‍ കുടുബാംഗങ്ങളോടൊപ്പം ചെലവഴിച്ചിരുന്നു . ഓസ്ട്രിയന്‍ സര്‍ക്കാര്‍ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപവത്കരിച്ചെങ്കിലും വ്യക്തമായ ഉത്തരം കിട്ടാതെ ക്രൈസിസ് മാനേജ്മന്റ് ഗ്രൂപ്പ് പ്രതിസന്ധിയിലാണ് .

ഒന്നാമതായി ഐഎസ് തീവ്രവാദികളുമായി ചര്‍ച്ച നടത്താന്‍ വ്യക്തമായ പങ്കാളിയല്ലാത്തത്. മറ്റൊന്ന് 1000 കണക്കിന് ചെറിയ സംഘങ്ങള്‍ (കട) അവസാനമായി ഐഎസ് ലിബിയയില്‍ പിടിമുറിക്കിയതോടെ ഓസ്ട്രിയന്‍ നയതന്ത്രകാര്യാലയം അടച്ചു പൂട്ടി ഇപ്പോള്‍ അയല്‍ രാജ്യമാണ് ടൂണീഷ്യയില്‍നിന്നു വേണം ഓപ്പറേഷന്‍ നടത്തുവാന്‍.

ലിബിയയിലെ ഓയില്‍ കമ്പനിയില്‍ ജനറല്‍ മാനേജരായിരുന്നു ദാലിബോര്‍ ഇദ്ദേഹത്തൊടെപ്പം ഫിലിപ്പൈന്‍സ്, ബംഗ്ളാദേശ്, സുഡാന്‍ ചെക്ക്റിപ്പബ്ളിക് എന്നിവടങ്ങളില്‍നിന്നു തൊഴിലാളികളെയും ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.

അല്‍ ഖാനി എണ്ണപ്പാടത്ത് ജോലിയിലായിരുന്ന വിദേശികളെ, ആക്രമിച്ചു കയറിയ ഐഎസ് തീവ്രവാദികര്‍തട്ടിക്കൊണ്ടു പോയെന്നും. അവരെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

അതിനിടെ, ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രാലയം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഡാലിബോറിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്തുവരികയാണെന്നും കുടുംബങ്ങളെ അറിയിച്ചു. ലിബിയയിലെ ഓസ്ട്രിയന്‍ നയതന്ത്രകാര്യാലയം അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ ടൂണീഷ്യയിലെ സ്ഥാനപതികാര്യാലയമാണു പ്രശ്നത്തില്‍ ഇടപെട്ടിരിക്കുന്നത്

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​