• Logo

Allied Publications

Europe
കെ.എം. മാണിയെ പ്രവാസി കേരള കോണ്‍ഗ്രസ് അഭിനന്ദിച്ചു
Share
ന്യൂയോര്‍ക്ക്: പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു, പാപപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കി കേരളത്തിന്റെ സമഗ്ര വികസനത്തിനു ഊന്നല്‍ നല്‍കുന്ന ബജറ്റ് അവതരിപ്പിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണിയെ പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുമോദിച്ചു.

അമ്പതു വര്‍ഷമായി ജനങ്ങളൊടൊപ്പം പ്രവര്‍ത്തിക്കുന്ന കെ.എം. മാണിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങളെ യോഗം അപലപിച്ചു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ അക്രമത്തിലൂടെ പ്രതിപക്ഷം ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടതായി യോഗം അഭിപ്രായപ്പെട്ടു.

കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ അതേ നാണയത്തില്‍തന്നെ പാര്‍ട്ടി നേരിടണമെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭ്യര്‍ഥിച്ചു. യോഗ തീരുമാനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് അയച്ചുകൊടുക്കാനും തീരുമാനമായി.

വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷോളി കുമ്പിളുവേലി, സണ്ണി വള്ളിക്കളം, ജോണ്‍സി വര്‍ഗീസ് (സലിം), മാത്തുക്കുട്ടി ആലുംപറമ്പില്‍, സജി പുതൃക്കയില്‍, വര്‍ഗീസ് കെ. വര്‍ഗീസ്, ഫ്രാന്‍സിസ് ചെറുകര തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.