• Logo

Allied Publications

Europe
ലണ്ടന്‍ പാര്‍ലമെന്റ് സ്ക്വയറില്‍ മാഹാത്മജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
Share
ലണ്ടന്‍: അഹിംസയിലൂടെ ലോകത്തിന് എക്കാലവും മാതൃകയായ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ ലണ്ടന്‍ പാര്‍ലമെന്റ് സ്ക്വയറില്‍ മാര്‍ച്ച് 14ന് (ശനി) അനാച്ഛാദനം ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുംം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സംയുക്തമായാണ് അനാച്ഛാദന കര്‍മ്മം നിര്‍വഹിച്ചത്. ബ്രിട്ടനിലെ പ്രമുഖ നേതാക്കള്‍, ബോളിവുഡിലെ സൂപ്പര്‍സ്റാര്‍ അമിതാബച്ചന്‍, ഗാന്ധിജിയുടെ ചെറുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാലകൃഷ്ണ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഗാന്ധിജിയുടെ ചരിത്രമുറങ്ങുന്ന ലണ്ടനിലെ പാര്‍ലമെന്റ് സ്ക്വയറില്‍ ഏബ്രഹാം ലിങ്കണ്‍, നെല്‍സന്‍ മണ്ടേല തുടങ്ങിയ ചരിത്ര പുരുഷന്മാര്‍ക്കൊപ്പമാണ് ലോകത്തിന്റെ ആദരം എന്നും നേടുന്ന മഹാത്മജിയുടെയും പ്രതിമ ഇടം പിടിച്ചിട്ടുള്ളത്. പ്രശസ്ത ബ്രിട്ടീഷ് കലാകാരനും ശില്‍പ്പിയുമായ ഫിലിപ്പ് ജാക്സണ്‍ ആണ് ഒന്‍പത് അടി (2.75 മീറ്റര്‍) ഉയരമുള്ള ഗാന്ധിജിയുടെ പ്രതിമ വെങ്കലത്തില്‍ മെനഞ്ഞെത്.

ഇന്‍ഫോസിസിന്റെയും ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെയും സഹായത്തോടെ ഗാന്ധി സ്റാച്ച്യു മെമ്മോറിയല്‍ ട്രസ്റാണ് നിര്‍മാണ തുക സമാഹരിച്ചത്. 10 ലക്ഷം പൌണ്ടാണ് ചെലവ്. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനും സാമ്പത്തിക ശാസ്ത്രജ്ഞനും ലേബര്‍ പാര്‍ട്ടിക്കാരനുമായ ലോര്‍ഡ് മേഘ്നാഥ് ദേശായിയാണ് ഗാന്ധി സ്റാച്ച്യു മെമ്മോറിയല്‍ ട്രസ്റിന്റെ അധ്യക്ഷന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.