• Logo

Allied Publications

Europe
സീറോ മലങ്കര കത്തോലിക്കാസഭയുടെ യുകെ റീജണ്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 26, 27 തീയതികളില്‍
Share
ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജണ്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 26, 27 തീയതികളില്‍ റോതര്‍ഹാമിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലും സെന്റ് ഗ്രീഗോറിയോസ് നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന സെന്റ് ബെര്‍ണാഡ് സ്കൂള്‍ ഓഡിറ്റോറിയത്തിലുമായി നടക്കും.

മലങ്കര കത്തോലിക്കാ സഭയുടെ തലവനും കെസിബിസി, സിബിസിഐ മെത്രാന്‍ സംഘങ്ങളുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയായെത്തുന്ന കണ്‍വന്‍ഷനില്‍, ഹാലം രൂപത ബിഷപ് റാള്‍ഫ് ഹെസ്കറ്റ് സംബന്ധിക്കും.

പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ദിവ്യകാരുണ്യ ആരാധന, പരമ്പരാഗതമായ പ്രേഷിതറാലി, വിശിഷ്ടാതിഥികള്‍ക്കു സ്വീകരണം, കുടുംബ സെമിനാറുകള്‍, അനുഗ്രഹപ്രഭാഷണങ്ങ.ള്‍, സോഫിയ ബൈബിള്‍ ക്വിസ്, ബഥാനിയ 2015 സാംസ്കാരിക സായഹ്ന്നം എന്നിവ, പങ്കെടുക്കുന്നവര്‍ക്കു ഹൃദ്യമായ അനുഭവമായി മാറും.

ദൂരെനിന്നു വരുന്നവര്‍ നേരത്തേതന്നെ സമീപത്തുള്ള ഹോട്ടലുകളും മറ്റുതാമസ സ്ഥലങ്ങളും ബുക്ക് ചെയ്തുകഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള മിഷന്‍ സെന്ററുകളിലെ എല്ലാ കുടുംബങ്ങളും ഒത്തൊരുമയോടെ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ വിവിധ മിഷനുകളുടെ പങ്കാളിത്തംകൊണ്ടും മികവുകൊണ്ടും വേറിട്ടതാക്കാനുള്ള പരിശ്രമത്തിലാണ് ആഘോഷ കമ്മിറ്റി. ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍സണ്‍ (ജോ.കണ്‍വീനര്‍) 07506810177, വര്‍ഗീസ് (ജോ. കണ്‍വീനര്‍) 07882712049.

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.