• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹം വാര്‍ഷികയോഗം നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തിന്റെ വാര്‍ഷികയോഗം മാര്‍ച്ച് എട്ടിനു (ഞായര്‍) റ്യോഡല്‍ഹൈം സെന്റ് അന്തോണിയൂസ് പള്ളി ഹാളില്‍ നടത്തി. യോഗത്തില്‍ ഫാ. ടോം മുളഞ്ഞനാനി മോഡറേറ്ററായി  യോഗപരിപാടികള്‍ നിയന്ത്രിച്ചു. ഇടവക വികാരി ഫാ. ദേവദാസ് പോള്‍ സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. ഫാ. ടോം യോഗപരിപാടികള്‍ വിവരിച്ച് ആമുഖ സന്ദേശം നല്‍കി.

സിസ്റര്‍ റോസിറ്റ എഫ്സിസി കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇടവക പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും സുനില്‍ ആന്റണി വരവു ചെലവു കണക്കുകളും അവതരിച്ചു. ആന്റണി കൈനിക്കര സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിച്ചു. അംഗങ്ങളുടെ സംശയങ്ങള്‍ക്കു ഫാ. ടോമും കമ്മിറ്റിയംഗങ്ങളും മറുപടി നല്‍കുകയും ഇടവകയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കമ്മിറ്റിയംഗങ്ങളുടെ തീരുമാനങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കി

പരിപാടികളോടു സഹകരിച്ചു പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രസിഡന്റ് ജോയി സെബാസ്റ്യന്‍ പുത്തന്‍പറമ്പില്‍ കൃതജ്ഞതയര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ സുനില്‍ ആന്റണി, ജോസഫ് ഫീലിപ്പോസ്, ഗ്രേസി പള്ളിവാതുക്കല്‍, സിസ്റര്‍ ഫ്ളോറിന്‍ സി.എസ്. എന്‍. ബിജന്‍ കൈലാത്ത്, ആന്റണി കൈനിക്കര എന്നിവരെ കമ്മിറ്റിയംഗങ്ങളായി

തെരഞ്ഞെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് ഇടവകപ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാനുള്ള ദൈവാനുഗ്രഹവും പ്രാര്‍ഥനയും ആശംസിച്ച് ഫാ. ടോം പ്രസംഗിച്ചു. ദേവദാസ്യാച്ചന്‍ പരിപാടികള്‍ മോഡറേറ്റു ചെയ്തു. ഫാ. ടോം എല്ലാ കമ്മിറ്റിയംഗങ്ങള്‍ക്കും ഇടവകസമൂഹത്തിനും നന്ദി രേഖപ്പെടുത്തി.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​