• Logo

Allied Publications

Europe
എംഎംഎയുടെ വനിതാ ദിനാഘോഷം വിപുലമായി കൊണ്ടാടി
Share
മാഞ്ചസ്റര്‍: എംഎംഎയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര വനിതാദിനാഘോഷം മാര്‍ച്ച് ഏഴിനു(ശനി) 11 മുതല്‍ വൈകുന്നേരം നാലു വരെ മാഞ്ചസ്റര്‍ സെന്റ് ജോസഫ് പാരീഷ് ഹാളില്‍ നടത്തി.

എംഎംഎ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പളളി ഭദ്രദീപം തെളിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപ്രസംഗത്തില്‍ തന്റെ ജീവിതത്തെ സ്പര്‍ശിക്കുകയും പ്രചോദനമാക്കുകയും ചെയ്ത ലോക പ്രശസ്ത ശാസ്ത്രജ്ഞയും ലോകജനതയ്ക്കുവേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മേരി ക്യൂനിനെക്കുറിച്ചും ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ സ്പന്ദനങ്ങള്‍ മനസിലാക്കുകയും ഗ്രാമങ്ങളുടെ വികസനത്തിനുവേണ്ടി ധീരമായ പല വികസന പരിപാടികളും നടപ്പാക്കിയ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെകുറിച്ചും പ്രത്യേകം എടുത്തു പറഞ്ഞു. വനിതാദിനം ആഘോഷിക്കുന്ന ഈ വേളയില്‍ വനിതാശക്തിയെ എങ്ങനെ കുടുംബത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം സാമൂഹ്യവളര്‍ച്ചയ്ക്കും സഹായകമാക്കാന്‍ കഴിയുമെന്നു ചിന്തിക്കണമെന്നു പ്രത്യേകം ഉദ്ബോധിപ്പിച്ചു. എംഎംഎയുടെ വനിതകള്‍ അസോസിയേഷന്റെ വളര്‍ച്ചയ്ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒരു നിമിഷം മൌനപ്രാര്‍ഥന നടത്തി. എംഎംഎയുടെ വൈസ് പ്രസിഡന്റ് ബെന്‍സി സാജു സ്വാഗതം ആശംസിച്ചു. വനിതകള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കികൊണ്ട് എംഎംഎ ധാരാളം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അതിന്റെ വിജയത്തിനായി നല്‍കുന്ന സഹകരണത്തിനും പ്രത്യേകം നന്ദി പറഞ്ഞു. 'സ്ട്രെസ് മാനേജ്മെന്റ'് എന്ന വിഷയത്തില്‍ ഡോ. ജോസ് നടത്തിയ ക്ളാസിനോടനുബന്ധിച്ചു ചര്‍ച്ചയും ഏറെ അറിവു നല്‍കുന്നതായിരുന്നു. ഈ തിരക്കു പിടിച്ച ജീവിതത്തില്‍ വല്ലപ്പോഴും ഇത്തരത്തില്‍ നടത്തുന്ന പരിപാടികള്‍തന്നെ സ്ട്രെസിനെ നിയന്ത്രിക്കാന്‍ സഹായകരമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഡോ. അജിമോള്‍ ‘ഒലമഹവേ ഇമാുമശി’ രംഗത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. എല്ലാവര്‍ക്കും ഒരു സോഷ്യല്‍ കമിറ്റ്മെന്റ് ആവശ്യമാണെന്നും അതു സമൂഹവളര്‍ച്ചയ്ക്കു സഹായകരമായിരിക്കുമെന്നു സൂചിപ്പിച്ചു.

ഭക്ഷണത്തിനുശേഷം ബെന്‍സി സാജുവും നിഷാ പ്രമോദും സംഘടിപ്പിച്ച ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. എംഎംഎയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ പങ്കാളിത്തവും സഹകരണവും കൂടുതലായി ഉറപ്പു വരുത്തണമെന്നും എംഎംഎയ്ക്ക് ഒരു ചാരിറ്റി ഫണ്ട് ഉണ്ടാക്കാന്‍ വനിതാ വിഭാഗം എല്ലാ സഹകരണവും നല്‍കാമെന്നു വാഗ്ദാനം ചെയ്തു.

വനിതകള്‍ക്കായി യോഗ, സുംബാ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശവുമുണ്ടായി. ബിന്ദു കുര്യന്‍, റീനാ വില്‍സണ്‍, നിഷ ശരത് എന്നിവരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പലവിധത്തിലുളള ഫണ്‍ ഗെയിംസ് സംഘടിപ്പിച്ചു. നിഷാ പ്രമോദ് പരിപാടികളില്‍ പങ്കെടുത്ത ഏവര്‍ക്കും ഇങ്ങനെ ഒരു അവസരം ഒരുക്കിയ എംഎംഎയുടെ ഭാരവാഹികള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. റാഫില്‍ ടിക്കറ്റില്‍നിന്നു കിട്ടിയ സമ്മാനങ്ങളും കൂടാതെ സ്ത്രീത്വത്തിനു കിട്ടിയ വലിയ ഒരു അംഗീകാരത്തിന്റെ സന്തോഷവുമായിട്ടാണ് എല്ലാവരും പിരിഞ്ഞു പോയത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.