• Logo

Allied Publications

Europe
കുരുത്തോല തിരുനാളിനു തമുക്കു നേര്‍ച്ചയുമായി ലീഡ്സ് സീറോ മലബാര്‍
Share
ബ്രാഡ്ഫോര്‍ഡ്: യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിക്കുന്ന ഓശാന തിരുനാളിനു സെന്റ് മേരീസ് ലീഡ്സ് സീറോ മലബാര്‍ ഇടവക ഒരുങ്ങി.

യേശുവിനെ ജറുസലേം നിവാസികള്‍ സ്വീകരിച്ചതിന്റെ ഓര്‍മയാചരണത്തോടെയാണു കത്തോലിക്കാ സഭയുടെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാകുന്നത്.

ഓശാനഞായര്‍ ദിനമായ മാര്‍ച്ച് 29ന് ഉച്ചകഴിഞ്ഞ് 3.30ന് ഹഡല്‍സ് ഫീല്‍ഡിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് കാത്തലിക് ചര്‍ച്ചില്‍ ലീഡ്സ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ജോസഫ് പൊന്നേത്ത് തിരുക്കര്‍മങ്ങള്‍ കാര്‍മികത്വം വഹിക്കും.

ഓശാന തിരുനാളിനോടനുബന്ധിച്ച് തീര്‍ഥാടനകേന്ദ്രമായ കുറവിലങ്ങാട് ദേവാലയത്തില്‍ നടത്തപ്പെടുന്ന തമുക്ക്നേര്‍ച്ച ഇത്തവണ ഹഡല്‍സ് ഫീല്‍ഡില്‍ ഉണ്ടായിരിക്കും.

1783ല്‍ തിരുവിതാംകൂര്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന മനുഷിങ്കു താന്‍ ചെയ്ത അതിക്രമങ്ങള്‍ക്ക് പാപപരിഹാരമായി നിധീരിക്കല്‍ മാണി കത്തനാരുടെ ഉപദേശപ്രകാരം നടത്തിയ നേര്‍ച്ചയാണു തമുക്ക്നേര്‍ച്ച. പഴം, തേങ്ങ, അരി, പഞ്ചസാര എന്നിവ ചേര്‍ത്ത് പ്രത്യേക രീതിയില്‍ പാകം ചെയ്യുന്നതാണു തമുക്ക്. പുരുഷന്മാരാണു തമുക്ക് നേര്‍ച്ച പാകം ചെയ്യേണ്ടത്.

ഓശാന തിരുനാളിലും തമുക്കു നേര്‍ച്ചയിലും പങ്കെടുക്കുന്നതിന് യുകെയുടെ വിവിധ സ്ഥലങ്ങളില്‍നിന്നു വരുന്ന വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഫാ. ജോസഫ് പൊന്നേത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളും

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.