• Logo

Allied Publications

Europe
സെന്റ് പാട്രിക്ക് ദിനാഘോഷങ്ങള്‍ക്കായി അയര്‍ലന്‍ഡ് ഒരുങ്ങി
Share
ഡബ്ളിന്‍: സെന്റ് പാട്രിക്ക് ദിനാഘോഷങ്ങള്‍ക്കായി അയര്‍ലന്‍ഡ് ഒരുങ്ങി. അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായാണു വിശുദ്ധ പാട്രിക് അറിയപ്പെടുന്നത്. മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് ആഘോഷപരിപാടി. അയര്‍ലന്‍ഡിനു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെന്റ് പാട്രിക് ആഘോഷപരിപാടികള്‍ നടക്കുന്നുണ്ട്.

പാമ്പുകളെ രാജ്യത്തുനിന്നു പൂര്‍ണമായും നിഷ്കാസനം ചെയ്ത വിശുദ്ധ പാട്രിക് അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. മാര്‍ച്ച് 14 മുതല്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടിയില്‍ കാര്‍ണിവലുകള്‍, സംഗീതപരിപാടി, ഡാന്‍സ്, ഡ്രാമ തുടങ്ങിയവ നടക്കും. എഡി 461 മാര്‍ച്ച് 17 നാണു വിശുദ്ധന്‍ മരണമടഞ്ഞത്. എല്ലാ വര്‍ഷവും അന്നേദിവസമാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ സെന്റ് പാട്രിക് പരേഡുകള്‍ നടുന്ന വരുന്നത്.

പരിപാടിയുടെ ഭാഗമായി എല്ലാ വര്‍ഷവും മാര്‍ച്ച് 17നു നടക്കുന്ന സെന്റ് പാട്രിക്ദിന പരേഡാണ് ആഘോഷങ്ങളില്‍ പ്രധാനം. ഈ വര്‍ഷം ഡബ്ളിനില്‍ പരേഡ് വീക്ഷിക്കാന്‍ അഞ്ചു ലക്ഷത്തോളം പേരെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. അയര്‍ലന്‍ഡില്‍ ഡബ്ളിനു പുറമേ കോര്‍ക്ക്, ഗാല്‍വെ, കില്‍ക്കിെ, ലിംറിക്, വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ ഇടങ്ങളിലും പരേഡ് നടക്കും. യൂറോപ്പ്, അമേരിക്ക,ഓസ്ട്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും പരേഡ് നടക്കുന്നുണ്ട്.

സ്കോട്ട്ലന്‍ഡില്‍ ജനിച്ചുവെന്നു കരുതുന്ന സെന്റ് പാട്രിക് 16ാം വയസില്‍ അടിമപ്പണിക്കായാണ് അയര്‍ലന്‍ഡിലെത്തിയത്.ഇവിടെ ആട്ടിടയനായ അദ്ദേഹം നിരന്തര പ്രാര്‍ഥനകളില്‍ മുഴുകി. പിന്നീട് സ്വപ്നത്തില്‍ ദൈവസന്ദേശം ലഭിച്ചതനുസരിച്ച് കപ്പല്‍മാര്‍ഗം ബ്രിട്ടനിലേക്കു രക്ഷപ്പെട്ടു അവിടെ വൈദികപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബിഷപ്പായി അയര്‍ലന്‍ഡിലെത്തി രാജ്യത്തുള്ള ജനതയെ മുഴുവന്‍ ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണു ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്.

ആദ്യ സെന്റ് പാട്രിക്ദിന പരേഡ് നടന്നത് 1762 മാര്‍ച്ച് 17നു ന്യൂയോര്‍ക്കിലായിരുന്നു. തുടര്‍ന്നാണ് ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചത്. ആയിരക്കണക്കിനു വിദേശിയരാണ് എല്ലാ വര്‍ഷവും ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ അയര്‍ലന്‍ഡിലെത്തുന്നത്.

റിപ്പോര്‍ട്ട് : ജയ്സണ്‍ കിഴക്കയില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​