• Logo

Allied Publications

Europe
മാനഭംഗഭീതി: ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്റേണ്‍ ആക്കാനാകില്ലെന്നു ജര്‍മന്‍ അധ്യാപിക
Share
ബര്‍ലിന്‍: മാനഭംഗഭീതി കാരണം ഇന്ത്യന്‍ വിദ്യാര്‍ഥിയില്‍നിന്നുള്ള ഇന്റേണ്‍ഷിപ്പ് അപേക്ഷ സ്വീകരിക്കാനാകില്ലെന്നു പ്രഖ്യാപിച്ച ജര്‍മന്‍ വനിതാ പ്രഫസര്‍ വിവാദത്തില്‍. ലീപ്സീഗ് സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പ്രഫസര്‍ അന്നെറ്റ് ബെക്ക് സിക്കിംഗറാണു വിവാദനായിക.

എന്റെ സംഘത്തില്‍ നിരവധി പെണ്‍കുട്ടികളുണ്ട്. അവരുടെ സുരക്ഷിതത്വം എനിക്കു നോക്കണം. ഇന്ത്യയില്‍നിന്നു കേള്‍ക്കുന്ന മാനഭംഗ വാര്‍ത്തകള്‍ ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥിക്കു മറുപടിയായി അയച്ച ഇമെയില്‍ സന്ദേശത്തില്‍ പ്രഫ. അന്നെറ്റ് വ്യക്തമാക്കുന്നു.

ആഴ്ചതോറും ഇന്ത്യയില്‍നിന്നു വരുന്നത് ഇത്തരം വാര്‍ത്തകളാണ്. സ്ത്രീകളോടുള്ള ഒരു സമൂഹത്തിന്റെ പെരുമാറ്റത്തിന്റെ പ്രതിഫലനം തന്നെയാണിതെന്നും ഇമെയിലില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഈയൊരു നിലപാട് ശരിയല്ലെന്നാണ് ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മൈക്കല്‍ സ്റെയ്നര്‍ അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ കാര്യങ്ങള്‍ സാമാന്യവത്കരിക്കുകയും വിവേചനം കാട്ടുകയും ചെയ്യുന്നത് ഇന്ത്യയില്‍ നിയമമനുസരിക്കുന്ന കോടിക്കണക്കിനു ജനങ്ങളോടുള്ള അനീതിയാണെന്നും സ്റ്റെയ്നര്‍. ഇത്തരത്തിലുള്ള വലിയ തെറ്റിദ്ധാരണകള്‍ അത്യന്തം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.