• Logo

Allied Publications

Europe
യുക്മ ഈസ്റ് ആംഗ്ളീയ പ്രവര്‍ത്തനോദ്ഘാടനം; ആഘോഷകമ്മിറ്റി രൂപവത്കരിച്ചു
Share
ലണ്ടന്‍: ഈസ്റ് ആംഗ്ളീയ റീജണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കൂന്ന പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിനു വന്‍ പ്രചാരണം ലഭിച്ചുകൊണ്ടിരിക്കേ ആഘോഷകമ്മിറ്റി രൂപവത്കരിച്ച് ഹണ്ടിംഗ്ടണ്‍ മലയാളികള്‍ കലാ മഹാമഹത്തിനു തുടക്കം കുറിച്ചു.

ഹണ്ടിംഗ്ടണ്‍ പാപ്വര്‍ത്ത് മലയാളി അസോസിയേഷനുകള്‍ സംയുക്തമായിച്ചേര്‍ന്നാണു പ്രവര്‍ത്തനോദ്ഘാടനത്തിനു നേതൃത്വം നല്‍കുന്നത്. കൂടാതെ ഈസ്റ് ആംഗ്ളീയ റീജണല്‍ കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയും കൂടിയാകുമ്പോള്‍ ഹണ്ടിംഗ്ടണ്‍ മലയാളികള്‍ കണ്ടിട്ടില്ലാത്ത നടന വിസ്മയങ്ങളാകും സ്റേജില്‍ നടക്കുക. ഈസ്റ് ആംഗ്ളീയ റീജണല്‍കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് പ്രവര്‍ത്തനോദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് റീജണിന്റെ കീഴിലുള്ള അസോസിയേഷനുകള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി മത്സരിക്കുന്ന കാഴ്ചയാണു റീജണല്‍ കമ്മിറ്റിക്കു കാണാന്‍ സാധിച്ചത്.

റീജണല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം വൈകുന്നേരം നാലു മുതല്‍ ഒമ്പതുവരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പരിപാടികളുടെ എണ്ണം കൂടിയതിനാല്‍ സമയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. ഇപ്പോള്‍ നിശ്ചയിച്ച പ്രകാരം ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ പത്തുവരെയാകും പരിപാടികള്‍. ഹണ്ടിംഗ്ടണിലെയും പാപ്വര്‍ത്തിലെയും ഊര്‍ജസ്വലരായ കമ്മിറ്റി അംഗങ്ങള്‍ തികഞ്ഞ ആവേശത്തിലാണ്. ഹണ്ടിംഗ്ടനിലേയും പാപ്വര്‍ത്തിലേയും മലയാളികള്‍ പൂര്‍ണ സഹകരണത്തോടെ ഇവര്‍ക്കു പിന്നിലും അണിനിരക്കുന്നു. ഹണ്ടിംഗ്ടണില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത നാട്യ വിസ്മയത്തിനായി ഏവരും കാത്തിരിക്കുകയാണ്.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബിന്റെയും പ്രോഗ്രാം കണ്‍വീനര്‍ സജീവ് അയ്യപ്പന്റെയും നേതൃത്വത്തില്‍ പരിപാടികളുടെ ചാര്‍ട്ടിംഗ് ആരംഭിച്ചു. ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് റീജണല്‍ പ്രസിഡന്റ് രഞ്ജിത്കുമാര്‍, സെക്രട്ടറി ഓസ്റിന്‍ അഗസ്റിന്‍, നാഷണല്‍ എക്സിക്യുട്ടീവ് അംഗം തോമസ് മാറാട്ടുകളം, യുക്മ മുന്‍ സെക്രട്ടറി ഏബ്രാഹം ലൂക്കോസ് എന്നിവരും രംഗത്തുണ്ട്.

ഹണ്ടിംഗ്ടണില്‍നിന്നു റീജണല്‍ ജോയിന്റ് സെക്രട്ടറിയായ ജെന്നി ജോസിന് പുറമേ മറ്റു കമ്മിറ്റി അംഗങ്ങളായ ഫിജോ ആന്റണി, സാബു ജോസഫ്, മനോജ് ജോസഫ്, ബിന്‍സ് കുര്യന്‍, ആംജെം നെറ്റോ, മോഹന്‍ പി.കെ, റിജോ തോമസ്, റെജി തോമസ് എന്നിവര്‍ പ്രതിനിധീകരിക്കുമ്പോള്‍ പാപ്വര്‍ത്ത് മലയാളി അസോസിയേഷനില്‍നിന്നു ജസ്റിന്‍, ഷിബു സ്കറിയ, അനില്‍ തോമസ്, സിബി ആന്റണി എന്നിവരും ആഘോഷകമ്മിറ്റിയില്‍ അംഗങ്ങളാണ്. കൂട്ടായ പരിശ്രമത്തിലൂടെ പരിപാടി വന്‍ വിജയത്തിലെത്തിക്കുവാനുള്ള ശ്രമത്തിലാണു കമ്മിറ്റി അംഗങ്ങള്‍.

ഹണ്ടിംഗ്ടണ്‍ പാപ്വര്‍ത്ത് അസോസിയേഷനിലെ കുട്ടികള്‍ സംയുക്തമായി നടത്തുന്ന അവതരണ നൃത്തം പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും. മികച്ച അവതരണ ശൈലികൊണ്ട് ഹണ്ടിംഗ്ടണ്‍ മലയാളികള്‍ക്ക് സുപരിചിതയായ ഷേര്‍ലി എല്‍ദോയാണ് അവതാരികയുടെ റോള്‍ വഹിക്കൂന്നത്. കൂടാതെ ഹണ്ടിംഗ്ടണ്‍ മലയാളികള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കാറുള്ള റെജി ഹണ്ടിംഗ്ടണ്‍ ആണു കേറ്ററിംഗിന്റെ ചുമതല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുഞ്ഞുമോന്‍ ജോബ് 07828 976113, രഞ്ജിത്ത് കുമാര്‍ 07796 886931, ഓസ്റിന്‍ അഗസ്റിന്‍ 07889869216.

വേദിയുടെ വിലാസം: ങലറംമ്യ ഞീമറ, ഔിശിേഴറീി, ജഋ29 1ടഎ ങലറംമ്യ ഞീമറ, ഔിശിേഴറീി, ജഋ29 1ടഎ ങലറംമ്യ ഞീമറ, ഔിശിേഴറീി, ജഋ29 1ടഎ.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​