• Logo

Allied Publications

Europe
'മധ്യയുറോപ്പിലെ പുലിവാല്‍ ബോയ്സിന് എന്താണു പറയാനുള്ളത് '
Share
വിയന്ന: ജീവിതത്തിനു പുതിയ ദിശാബോധം തേടി സ്വന്തം ദേശത്തും നിന്നും കുടിയേറുന്നവരും വിദേശത്തു ജനിച്ചു വളരുന്ന മലയാളികളും വീണ്ടും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമ്പോള്‍, അവര്‍ അറിഞ്ഞോ അറിയാതെയോ കൂടെകൂട്ടുന്നത് ഒരു സംസ്കാരത്തെയും കൂടിയാണ്, മലയാളിയുടെ സാമൂഹ്യചരിത്രത്തിനു മുതല്‍കൂട്ടാകുന്ന അവന്റെ പ്രിയപ്പെട്ട ഭാഷയും സര്‍ഗ വാസനകളും കൂടിയാണ്. ഓരോ മനുഷ്യനും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങള്‍, അതിനു കാലികമായി വരുന്ന മാറ്റങ്ങള്‍, ഇതൊക്കെ ചുറ്റുമുള്ളവരോടോ സമൂഹത്തോടു തന്നെയോ പ്രകാശിപ്പിക്കാന്‍ പല മാര്‍ഗങ്ങള്‍ അവലംഭിക്കാറുണ്ട്.

യൌവനം വിട്ട് പ്രവാസിയായി തീര്‍ന്ന ചെറുപ്പക്കാര്‍ ലോകത്തിന്റെ പലഭാഗത്തും ഉണ്ട്. ഓരോ രാജ്യത്തുമുള്ള പ്രവാസി യുവജനങ്ങള്‍ക്കു പറയാന്‍ വേറിട്ട കഥകളുമുണ്ടാകും. അത്തരത്തിലുള്ള കുറച്ചു രസകൂട്ടുകളുമായി പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് വിയന്നയില്‍ നിന്നു സ്വിറ്റ്സര്‍ലന്‍ഡിലേക്കു ചേക്കേറിയ ഒരു പറ്റം ചെറുപ്പക്കാരും സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള അവരുടെ കൂട്ടുകാരും. തീഷ്ണമായ ആശയങ്ങള്‍ ഒന്നുംതന്നെ ഇവര്‍ക്കു പങ്കുവയ്ക്കാനില്ല. നമ്മള്‍ കണ്ടും അടുത്തറിഞ്ഞതുമായ ജീവിത നിമിഷങ്ങളെ നര്‍മബോധത്തോടെ ജന്മനാടിന്റെ പശ്ചാത്തലത്തില്‍, ഹൃസ്വ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുക എന്നതാണു ലക്ഷ്യം.

ഇത് ആദ്യമായിട്ടാണ് യുറോപ്പിലെ ഒരു കൂട്ടം രണ്ടാം തലമുറ മലയാളികള്‍ ഇങ്ങനെയൊരു സംരംഭവുമായിട്ടു മുന്നിട്ടിറങ്ങുന്നത്. യൂറോപ്പില്‍ യുകെ പോലെയുള്ള രാജ്യങ്ങളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഹൃസ്വചിത്രങ്ങളും സിനിമകളും ഇറങ്ങിയട്ടുണ്െടങ്കിലും, ഹൃസ്വചിത്രങ്ങളുടെ പരമ്പരയുമായിട്ട് ആരും തന്നെയില്ല. 'പുലിവാല്‍ കാഴ്ചകള്‍' എന്നു പേര് നല്‍കിയിരിക്കുന്ന നാലോ അഞ്ചോ മിനിട്ട് ദൈര്‍ഘ്യം ഉള്ള ചിത്രമാണ് ഈ ശ്രേണിയിലെ ആദ്യ കലാസൃഷ്ടി. എന്നാല്‍, ഇത് സീരിയല്‍ അല്ല. പ്രവാസികളുടെയും ജന്മനാട്ടിലെയും പ്രമേയങ്ങളും കാലികപ്രശ്നങ്ങളും ഒപ്പിയെടുക്കുന്ന കൊച്ചുകൊച്ചു കഥകള്‍ ഓരോ എപ്പിസോഡിലൂടെയും പ്രേക്ഷകനെ രസിപ്പിക്കും.

പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കിലും ആദ്യ ചിത്രംതന്നെ പരമാവധി 'പ്രഫഷണല്‍' നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ഫൈസല്‍ കാച്ചപ്പിള്ളി പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് മലനിരകളുടെ ഭംഗിയും താഴ് വാരങ്ങളുടെ വശ്യതയും ഈ കൊച്ചു സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ഫൈസല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ത്തന്നെ തയാറാക്കിയ ആധുനിക സ്റുഡിയോയില്‍ ചിത്രത്തിന്റെ പോസ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തികരിച്ചുവരുന്നു.

കഥ നിബിന്‍ കാവനാല്‍. സഹ സംവിധായകനായി നുള്‍ഫി ജെയിംസ് കോയിത്തറയും ആന്റണി മണിയംകേരികളം അനൂപ് ഏബ്രാഹാം, പിന്റു ജെയിംസ് കണ്ണംപാടം തുടങ്ങിയവരും ചിത്രത്തിലെയും പണിപ്പുരയിലെയും താരങ്ങളായി എത്തുന്നു. ഇവരോടൊപ്പം ലീന കല്ലിക്കല്‍, ഫാത്തിമ എന്നീ സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നു. പുലിവാല്‍ ബോയ്സ് സ്വിസാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈസ്ററിനോടനുബന്ധിച്ച് ഓണ്‍ലൈനായി ചിത്രം റിലീസ് ചെയ്യും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്