• Logo

Allied Publications

Europe
ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐഒസി ഓസ്ട്രിയ അനുശോചിച്ചു
Share
വിയന്ന: കേരള രാഷ്ട്രീയത്തിലെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) പ്രവര്‍ത്തകര്‍ അനോശോചിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

രാജ്യം വര്‍ഗീയവാദികളുടെ കൈകളിലേയ്ക്ക് വഴുതിപോകുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ജികെയെ പോലുള്ള മതേതര, മിതവാദിയായ ജനനേതാക്കളുടെ വിടവു നികത്താന്‍ കഴിയാത്തതാണെന്ന് ഐഒസി പ്രസിഡന്റ് സിറോഷ് അഭിപ്രായപ്പെട്ടു. ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന സമുന്നത നേതാവിനെയാണ് മലയാളി സമൂഹത്തിന് നഷ്ടപ്പെട്ടതെന്നും ആഴത്തിലുള്ള വായന കൈമുതലായ ചുരുക്കം രാഷ്ട്രീയക്കാരിലൊരാളായിരുന്നു കാര്‍ത്തികേയനെന്നും ഐഒസി ഓസ്ട്രിയ പത്രക്കുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗമായ ഏക വ്യക്തിയായിരുന്ന ജി.കെ 1995 മുതല്‍ 2001 വരെയും 2006 മുതല്‍ 2011വരെയും നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ രണ്ടാമനായിരുന്നു. പിന്നീട് നിയമസഭാ നാഥനായി ഉയര്‍ത്തപ്പെട്ടു.

ഐഒസി ഓസ്ട്രിയ പ്രസിഡന്റ് സിറോഷ് ജോര്‍ജ്, കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍, ജനറല്‍ സെക്രട്ടറി ബിജു മാളിയേക്കല്‍, ദേശീയ വൈസ് പ്രസിഡന്റ്മാരായ വിന്‍സെന്റ് തടത്തില്‍, ജോളി തുരുത്തുംമേല്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനു കളരിതറ, കേരള ചാപ്റ്റര്‍ സെക്രട്ടറി ബോബന്‍ ആണ്ടിവീട്, ട്രഷറര്‍ അബ്ദുള്‍ അസീസ് എന്നിവര്‍ അനുശോചിച്ചു.

സ്പീക്കര്‍മാരുടെ അന്താരാഷ്ട്ര സമ്മേളനത്തിന് ദക്ഷിണ ആഫ്രിക്കയിലേയ്ക്ക് പോകുന്നത്തിന്റെ ഭാഗമായി സ്റഡി ടൂറുമായി ബന്ധപ്പെട്ട് ഒന്നരവര്‍ഷം മുമ്പ് അദ്ദേഹം വിയന്നയില്‍ വരികയും ഐഒസി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ