• Logo

Allied Publications

Europe
ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ അനുശോചിച്ചു
Share
ലണ്ടന്‍: ആദര്‍ശതയുടെ പ്രതിരൂപവും രാഷ്ട്രീയ പ്രബുദ്ധതയുടെയും നന്മയുടെയും ആള്‍രൂപവുമായിരുന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തിലൂടെ കേരള സംസ്ഥാനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഒഐസിസി യുകെ ദേശീയ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

കേരള രാഷ്ട്രീയത്തിലെ ഒരു വേറിട്ട വ്യക്തിത്വം, കോണ്‍ഗ്രസിനുള്ളിലെ തിരുത്തല്‍ ശക്തി, ആരോടും സൌമ്യമായ പെരുമാറ്റം, എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനുമായ നേതാവായിരുന്നു അദ്ദേഹമെന്ന് ദേശീയ പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ് കെപിസിസിക്ക് അയച്ച അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

സഹപ്രവര്‍ത്തകരെ ഒരിക്കലും മറക്കാതെ എന്നും ആത്മബന്ധം കാത്തു സൂക്ഷിച്ചിരുന്ന മഹദ് വ്യക്തിത്വമായിരുന്നു ജി. കാര്‍ത്തികേയനെന്നു അദ്ദേഹം കെഎസ്യു പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഒപ്പം സംസ്ഥാന ട്രഷററായി പ്രവര്‍ത്തിച്ചിട്ടുള്ള തമ്പി ജോസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിദ്യാര്‍ഥി ജീവിതം മുതലുള്ള ബന്ധം മരണം വരെയുള്ള കാലത്ത് സഹപ്രവര്‍ത്തകരോട് കാത്തു സൂക്ഷിക്കുന്നതിനു അദ്ദേഹത്തിനു സാധിച്ചിരുന്നുവെന്നും തമ്പി ജോസ് ചൂണ്ടിക്കാട്ടി.

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്യന്‍, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണപിള്ളൈ, കെ.എസ്. ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, അനു ജോസഫ് കലയന്താനം, ബെന്നി പോള്‍, ഡോ. സിബി വേകത്താനം, വിവിധ റീജണുകളുടെ പ്രസിഡന്റുമാരായ അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട, ഏബ്രാഹം ജോര്‍ജ്, അഡ്വ. റെന്‍സണ്‍ സഖറിയാസ്, റെഞ്ചി വര്‍ക്കി, സോബന്‍ ജോര്‍ജ് തലയ്ക്കല്‍, ടോണി ചെറിയാന്‍, അഡ്വ. ജിജോ സെബാസ്റ്യന്‍, ചെറിയാന്‍ സ്കറിയ കുതിരവേലില്‍, തോമസ് ജോര്‍ജ്, സോജന്‍ മണിയിരിക്കല്‍, ടാജ് തോമസ്, ടോജോ ഫ്രാന്‍സിസ് എന്നിവരും അനുശോചിച്ചു.

ഈസ്റ് മിഡ്ലാന്റ്സ് കമ്മിറ്റി അനുശോചിച്ചു

നോട്ടിംഗ്ഹാം: കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ ഈസ്റ് മിഡ്ലാന്റ്സ് റീജണല്‍ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുട, ഭാരവാഹികളായ മനു സഖറിയ, വര്‍ഗീസ് തെക്കിനിയത്ത്, സോണി ജോര്‍ജ്, ജോര്‍ജ് ജോസഫ്, മനോജ് വാണിയപ്പുരയ്ക്കല്‍, റെജി മാത്യു പുതിയിടം, ബെന്നി പോള്‍, വിവിധ കൌണ്‍സില്‍ കമ്മിറ്റി പ്രസിഡന്റുമാരായ ടോജോ പെട്ടയ്ക്കാട്ട്, ബൈജു മേനാച്ചേരി, ഒ.ജി. സുരേഷ്കുമാര്‍, പി.ബി. ഹരിദാസ് എന്നിവര്‍ അനുശോചിച്ചു.

ഒഐസിസി യുകെ നോര്‍ത്ത്വെസ്റ് റീജണ്‍ അനുശോചിച്ചു

മാഞ്ചസ്റര്‍: കേരള നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യു.കെ നോര്‍ത്ത്വെസ്റ് റീജണ്‍ അനുശോചിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാക്കാലത്തെയും മാതൃകാ നേതാക്കളില്‍ ഒരാളായിരുന്നു കാര്‍ത്തികേയനെന്നും അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എന്നും തീരാനഷ്ട്ടമാണെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ അഡ്വ. റെന്‍സന്‍ തുടിയന്‍പ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ തോട്ടപ്പള്ളില്‍, ഡോ. സിബി വേകത്താനം, ഷീജോ വാറിംഗ്ടന്‍, ബിജു ജോണ്‍, ചാക്കോ ലൂക്ക്, ബേബി സ്റീഫന്‍, കുര്യന്‍ ജോര്‍ജ്, പുഷ്പരാജ് വയനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.