• Logo

Allied Publications

Europe
ബര്‍ലിന്‍ ഐടിബി ടൂറിസം ഫെയറില്‍ സോമതീരം ആയുര്‍വേദ ഗ്രൂപ്പിനു ബെസ്റ് റിസോര്‍ട്ട് പുരസ്കാരം
Share
ബര്‍ലിന്‍: ജര്‍മനിയിലെ ബര്‍ലിനില്‍ നടന്ന ഇന്റര്‍നാഷണല്‍ ടൂറിസം ഫെയറില്‍ (ഐടിബി) ആയുര്‍വേദ റിസോര്‍ട്ട് കാറ്റഗറിയില്‍ ബെസ്റ് ആയുര്‍വേദ റിസോര്‍ട്ട് ആയി സോമതീരം ആയുര്‍വേദ ഗ്രൂപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ആഗോള തലത്തില്‍ 25 രാജ്യങ്ങളില്‍നിന്നായി 240 റിസോര്‍ട്ട്/ഹോട്ടല്‍ ശൃംഖലകള്‍ പട്ടികയില്‍ ഇടംതേടി ഫൈനല്‍ മല്‍സരത്തില്‍ മാറ്റുരച്ചിരുന്നു. ഇതില്‍നിന്നാണു സോമതീരം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ബെസ്റ് വെല്‍നെസ് ഹോട്ടല്‍, ബെസ്റ് സ്പാ ഹോട്ടല്‍ കാറ്റഗറിയിലും സോമതീരം ഗ്രൂപ്പ് തെരഞ്ഞെടുക്കപ്പെട്ടു.

പ്രഫഷണലിസം പ്രസന്റേഷന്‍, സേവന നിലവാരം, ശുചിത്വം, തൊഴിലാളി സൌഹൃദം, സുതാര്യത, പരിസ്ഥിതി സംരക്ഷണം, നൂതന പ്രചാരണ രീതി എന്നിവ സ്ഥാന നിര്‍ണയത്തിനു മാനദണ്ഡങ്ങളായി. ടൂറിസംരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ടൂറിസം ഫെയറില്‍ 186 രാജ്യങ്ങളില്‍ നിന്നായി 11000 പ്രദര്‍ശകരാണു പങ്കെടുത്തത്.

ബര്‍ലിന്‍ ടൂറിസം ട്രേഡ് സെന്റര്‍ ഹാളില്‍ മാര്‍ച്ച് അഞ്ചിനു(വ്യാഴം) നടന്ന ചടങ്ങില്‍ സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യു സോമതീരവും ഭാര്യയും ചേര്‍ന്നു ജര്‍മനിയിലെ ഫിറ്റ് റൈസന്‍ എംഡി ക്ളൌഡിയ വാഗ്നറില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഐറ്റിബി നഗറിലെ സിറ്റി ക്യൂബില്‍ നടന്ന ചടങ്ങില്‍ സോമതീരം വക്താക്കളായ ബിജു ജോര്‍ജ്, ചിത്ര, സുബാഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജര്‍മനിയിലെ ടൂറിസം ആന്‍ഡ് ടൂര്‍ ആന്‍ഡ് വെല്‍നെസ് രംഗത്തെയും പ്രമുഖരായ ഫിറ്റ് റൈസന്‍ ആണു ചടങ്ങ് സംഘടിപ്പിച്ചത്. മള്‍ട്ടിമീഡിയ കാമ്പയിന്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗേറ്റ് എന്ന ടൂറിസം രംഗത്തെ ഒസ്കാര്‍ പുരസ്കാരം ഇത്തവണ കേരളത്തിനു ലഭിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്