• Logo

Allied Publications

Europe
ചൊവ്വയിലെ പുരാതന സമുദ്രത്തിനു പുതിയ തെളിവ്
Share
ബര്‍ലിന്‍: ചൊവ്വാ ഗ്രഹത്തില്‍ ഒരു കാലത്ത് സമുദ്രമുണ്ടായിരുന്നുവെന്നതിന് നാസ പുതിയ തെളിവു കണ്ടെത്തി. ഗ്രഹത്തിന്റെ 20 ശതമാനത്തോളം ജലമുണ്ടായിരുന്നുവെന്നും അത്ലാന്റിക് സമുദ്രം ഉള്‍ക്കൊള്ളുന്ന അത്രയും ജലം പില്‍ക്കാലത്ത് നഷ്ടപ്പെട്ടുപോയ ആ സമുദ്രത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ് ജെറോനിമോ വിലാനുവയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പറയുന്നത്.

ഹവായിലുള്ള നാസയുടെ ഇന്‍ഫ്രാറെഡ് ടെലിസ്കോപ് ഫെസിലിറ്റി, കെക്ക് ടെലിസ്കോപ്, യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെ ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനി എന്നിവയുടെ സഹായത്തോടെ ഗവേഷകര്‍ ആറു വര്‍ഷം നടത്തിയ നിരീക്ഷണത്തിനൊടുവിലാണു ചൊവ്വയിലെ സമുദ്രത്തെക്കുറിച്ചുള്ള നിഗമനത്തിലത്തിെയത്. ചൊവ്വയുടെ സമ്പൂര്‍ണ മാപ്പിംഗായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഓരോ ഋതുവിലും ചൊവ്വയിലെ ജല തന്മാത്രകളുടെ ഒഴുക്ക് സംഘം നിരീക്ഷിച്ചു.

ചൊവ്വയില്‍ രണ്ടുതരം ജല തന്മാത്രകളുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. ഒന്നാമത്തേത് ഭൂമിയിലേതിനു സമാനമായത്. മറ്റൊന്ന് ജലത്തിന്റെ ഐസോടോപ്പായ ഡ്യൂട്ടിരീയം. ചൊവ്വയുടെ ഉപരിതല സവിശേഷത കാരണം സാധാരണ ജലത്തില്‍നിന്ന് ഹൈഡ്രജന്‍ വേര്‍പെട്ട് കാലക്രമേണ ജലംതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

അതേസമയം, ഡ്യൂട്ടീരിയം നിലനില്‍ക്കുകയും ചെയ്യുന്നു. ഈ പ്രക്രിയവച്ച് സാധാരണ ജലത്തിന്റെ അളവ് അനുമാനിക്കാം.

ഈ അനുമാനമനുസരിച്ച് ഗവേഷകര്‍ തയാറാക്കിയ ഇന്‍ഫ്രാറെഡ് മാപ്പില്‍ ചൊവ്വയുടെ ധ്രുവമേഖലയില്‍ ഉയര്‍ന്നതോതില്‍ ഡ്യൂട്ടീരിയം ഐസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരമനുസരിച്ച് ഈ മേഖലയില്‍137മീറ്റര്‍ ആഴത്തില്‍വരെ സമുദ്രമുണ്ടായിരുന്നു എന്നാണ് അനുമാനിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട