• Logo

Allied Publications

Europe
കായലുകളെക്കുറിച്ചുള്ള കേരളത്തിന്റെ പരസ്യചിത്രത്തിന് ഐടിബി ബര്‍ലിനില്‍ അംഗീകാരം
Share
ബര്‍ലിന്‍: കേരളത്തിന്റെ കായലുകളെക്കുറിച്ചുള്ള പ്രശസ്തമായ ടെലിവിഷന്‍ പരസ്യചിത്രത്തിനു ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ വ്യാപാരമേളയായ ഐടിബി ബര്‍ലിനില്‍ ഗോള്‍ഡന്‍ ഗേറ്റ് പുരസ്കാരം. മള്‍ട്ടിമീഡിയ കാമ്പയ്ന്‍ വിഭാഗത്തില്‍ കേരളത്തിനു ലഭിച്ച പുരസ്കാരം ജര്‍മന്‍ തലസ്ഥാന നഗരിയില്‍ നടന്ന ചടങ്ങില്‍ ടൂറിസം സെക്രട്ടറി ജി. കമലവര്‍ധന റാവുവും കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ലയും ചേര്‍ന്ന് ഏറ്റുവാങ്ങി.

കേരള ടൂറിസത്തിന്റെ ക്രിയേറ്റീവ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഏജന്‍സിയായ സ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സ് ആണ് 'ദി ഗ്രേറ്റ് ബാക്ക് വാട്ടേഴ്സ് ഓഫ് കേരള' എന്ന പേരില്‍ കായലുകളെക്കുറിച്ചുള്ള പ്രചാരണത്തിനു രൂപം നല്‍കിയത്. ആഗോള ടൂറിസം പ്രചാരണരംഗത്ത് ഏറ്റവും വിലമതിക്കുന്ന പുരസ്കാരമാണ് 'ടൂറിസം ഓസ്കാര്‍' എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ഗേറ്റ് പുരസ്കാരങ്ങള്‍. എല്ലാ വര്‍ഷവും ഐടിബി ബെര്‍ലിനിലാണു പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. ജര്‍മന്‍ ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ഫിലിം ആന്‍ഡ് ഓഡിയോ വിഷ്വല്‍ പ്രൊഡ്യൂസേഴ്സിന്റെ നേതൃത്വത്തിലാണു പുരസ്കാര നിശ സംഘടിപ്പിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ വ്യാപാര മേളയില്‍ ലഭിച്ച അംഗീകാരം അഭിമാനകരമാണെന്നും പുരസ്കാരം ലോക വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ പ്രസക്തിയെ കാണിക്കുന്നുവെന്നും ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പ്രതികരിച്ചു. ലോകത്തിനു മുന്നില്‍ കേരളത്തെ കൂടുതല്‍ സര്‍ഗാത്മകമായും ആകര്‍ഷകമായും അവതരിപ്പിക്കുന്നതിന് പുരസ്കാരം പ്രചോദനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് നാലിന് ആംഭിച്ച മേള എട്ടിന് അവസാനിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​