• Logo

Allied Publications

Europe
ബെര്‍ക്കാന്‍ ഹെഡില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനം 10, 11 തീയതികളില്‍
Share
മാഞ്ചസ്റര്‍: പ്രശസ്ത പ്രഭാഷകനും ധ്യാനഗുരുവുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 10, 11 തീയതികളില്‍ ബെര്‍ക്കിന്‍ ഹെഡില്‍ നടക്കും. അപ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇരു ദിവസങ്ങളിലും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയാണു ധ്യാനം.

വിശുദ്ധ കുര്‍ബാനയിലൂടെ ക്രൈസ്തവ ജീവിതനവീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയാണു ധ്യാനം. വിശുദ്ധ കുര്‍ബാനയെപ്പറ്റി ആളുകളെ കൂടുതല്‍ ബോധവാന്മാരാക്കി ദിവ്യബലിയില്‍ കൂടുതല്‍ ഭക്ത്യാദരപൂര്‍വം പങ്കെടുക്കുന്നതിനുവേണ്ട പ്രത്യേക സെഷനുകള്‍ ധ്യാനത്തിന്റെ ഭാഗമാകും.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍നിന്നു തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ അച്ചന്‍ സെമിനാരി പ്രഫസറായും മിഷ്യന്‍ സെന്റര്‍ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. പത്തോളം പുസ്തകങ്ങളുടെ രചയിതാവ്കൂടിയായ അച്ചന്‍ മലയാളം ഉള്‍പ്പെടെ ഇംഗ്ളീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കുവേണ്ടിയുളള പ്രത്യേക സെമിനാര്‍ വ്യാഴാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് സെമിനാര്‍. രണ്ടു സെഷനുകളായി നടക്കുന്ന സെമിനാറില്‍ പൌരസ്ത്യ സഭകളെക്കുറിച്ചും ആരാധന ക്രമത്തെപ്പറ്റിയും ക്ളാസുകള്‍ എടുക്കും. റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയാണു സെമിനാറിനു നേതൃത്വം നല്‍കുക.

നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് ആഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും പാരീഷ് കമ്മിറ്റി സ്വാഗതം ചെയ്തു.

പളളിയുടെ വിലാസം: ട. ഖീലുെവ' ഡുീി, 6 ങീൃലീി ഞീമറ ഡുീി, ംശൃൃമഹ ഇഒ49 6ഘഖ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട