• Logo

Allied Publications

Europe
കൊളോണില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ മേയ് ഒന്നിന്
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും ആതിഥേയത്വം നല്‍കി മേയ് ഒന്നിന് (വെള്ളി) വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഇത് രണ്ടാം തവണയാണു തിരുനാള്‍ നടത്തുന്നത്.

അഖിലലോക തൊഴിലാളി ദിനംകൂടിയായ മേയ് ഒന്നിന് വൈകുന്നേരം നാലിനു കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷമയ ദിവ്യബലിയോടുകൂടി പരിപാടികള്‍ക്കു തുടക്കമാവും. തുടര്‍ന്ന് വാഴ്വ്, പ്രദക്ഷിണം, നേര്‍ച്ച, ഭക്ഷണം എന്നിവ നടക്കും.

വൈകുന്നേരം ദേവാലയഹാളില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീതസായാഹ്നവും അരങ്ങേറും. ജര്‍മന്‍ മലയാളി ഒന്നും രണ്ടും മൂന്നും തലമുറയിലെ അനുഗ്രഹീതഗായകര്‍ മലയാളത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയതും പുതിയതുമായ ഗാനങ്ങള്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ വേദിയില്‍ ആലപിക്കും.

ഗ്രിഗറി മേടയില്‍ (കോഓര്‍ഡിനേറ്റര്‍ 02203 27996), ജോസഫ് കളപ്പുരയ്ക്കല്‍ (കോഓര്‍ഡിനേറ്റര്‍, 0234 1408), ഷീബ കല്ലറയ്ക്കല്‍ (ലിറ്റര്‍ജി), പ്രദക്ഷിണം (കോഓര്‍ഡിനേഷന്‍ കമ്മിറ്റി), ജോസഫ് കടുത്താനം (നേര്‍ച്ച), സണ്ണി വേലൂക്കാരന്‍(ഭക്ഷണം), ജോസ് പുതുശേരി (സംഗീതസായാഹ്നം), ബാബു എളമ്പാശേരില്‍ (ഫിനാന്‍സ്) എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി സജീവമായിക്കഴിഞ്ഞു.

ആഗോളസഭയുടെ കുടുംബനാഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ദിനം മാര്‍ച്ച് 19 നാണു തിരുസഭയില്‍ ആഘോഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​