• Logo

Allied Publications

Europe
അന്താരാഷ്ട്ര ടൂറിസ്റ് എക്സിബിഷന്‍ (ഐറ്റിബി) ബര്‍ലിന്‍ ആരംഭിച്ചു
Share
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ട്രേഡ് ഷോ (ഐറ്റിബി ബര്‍ലിന്‍) ജര്‍മനിയുടെ തലസ്ഥാനനഗരമായ ബര്‍ലിനില്‍ ആരംഭിച്ചു. ബര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന ലോകസഞ്ചാര മേളയില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍നിന്ന് 186 രാജ്യങ്ങളിലെ 11,000 ഓളം പ്രദര്‍ശകരാണു പങ്കെടുക്കുന്നത്. മംഗോളിയ ആണ് ഇത്തവണത്തെ പങ്കാളിത്ത രാജ്യം.

ബര്‍ലിന്‍ എക്സിബിഷന്‍ സെന്ററില്‍ ജര്‍മനിയുടെ ഉപ ചാന്‍സലറും വ്യവസായ മന്ത്രിയുമായ സിഗ്മാര്‍ ഗാബ്രിയേല്‍ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മംഗോളിയന്‍ പ്രസിഡന്റ് സാഖിയ എല്‍ബഗ്ഡോര്‍ജി മുഖ്യാതിഥിയായിരുന്നു. ബര്‍ലിന്‍ മേയര്‍ മിഷായേല്‍ മ്യുള്ളര്‍, എക്സിബിഷന്‍ ചീഫ് ഡോ. ക്രിസ്റ്യാന്‍ ഗോക്കെ, ചടങ്ങിനു സമാപംകുറിച്ച് മംഗോളിയന്‍ സാംസ്കാരിക പരിപാടിയും അരങ്ങേറി.

1,60,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള എക്സിബിഷന്‍ നഗറില്‍ മാര്‍ച്ച് നാലു മുതല്‍ എട്ടു വരെയാണു മേള നടക്കുന്നത്. ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ വിദഗ്ധര്‍ക്കും മാര്‍ച്ച് ഏഴു മുതല്‍ പൊതുസന്ദര്‍കര്‍ക്കുമാണ് പ്രവേശനം നല്‍കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണു സന്ദര്‍ശനസമയം.

സന്ദര്‍ശകരെക്കൊണ്ട് ഇത്തവണയും റിക്കാര്‍ഡ് സൃഷ്ടിക്കുമെന്നു ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ജര്‍മന്‍ ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഡോ.മിഷായേല്‍ ഫ്രെന്‍സല്‍ പറഞ്ഞു.

ഹാള്‍ അഞ്ച് ബിയിലും ഒന്‍പതിലുമായാണ് ഇന്ത്യന്‍ പവലിയന്‍. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ടൂറിസ്റധിഷ്ഠിത വവ്യസായ സംരംഭകര്‍ പ്രദര്‍ശകരായി എത്തിയിട്ടുണ്ട്. മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രദര്‍ശകരില്‍ കേരളത്തില്‍നിന്നുള്ള ടൂറിസം പ്രമോട്ടേഴ്സ് ഇന്ത്യന്‍ പവലിയന്റെ മുഖ്യാകര്‍ഷണമാണ്. തിരുവനത്തപുരത്തെ സോമതീരം റിസോര്‍ട്സ്, സോമ ആയുര്‍ ടൂര്‍സ്, കൊച്ചിയിലെ അബാദ് ഹോട്ടല്‍ റിസോര്‍ട്സ്, അക്കോര്‍ ഇന്ത്യ, ആക്ടീവ് ഇന്ത്യ ഹോളിഡെയ്സ്, അംബാസഡര്‍ ഹോളിഡെയ്സ്, കോഗ്സ് കിംഗ്സ്, ദ്രാവിഡിയന്‍ ഹോളിഡെയ്സ് കൊച്ചി, ഇന്ത്യ ഡെസ്റിനേഷന്‍ ടൂര്‍സ് കൊച്ചി തുടങ്ങി നിരവധി സംരംഭകര്‍ ഇന്ത്യന്‍ പവലിയനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ മാസം എട്ടിനു നാല്‍പ്പത്തിയൊന്‍പതാമത് ഐറ്റിബി മേളയ്ക്കു തിരശീല വീഴും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ