• Logo

Allied Publications

Europe
10,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നവര്‍ ഡിക്ളേറേഷന്‍ നല്‍കണം
Share
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന യാത്രക്കാര്‍ 10,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നുവെങ്കില്‍ ഡിക്ളറേഷന്‍ നല്‍കണം എന്ന നിര്‍ദേശം മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തിലായി.

ആഭ്യന്തര യാത്രക്കാര്‍ക്ക് ഇതു ബാധകമല്ല. വിദേശ യാത്രികര്‍ മാത്രമാണു ഡിക്ളറേഷന്‍ നല്‍കാന്‍ ബാധ്യസ്ഥര്‍.

രാജ്യത്തു നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ഇല്ലെന്നും ഡിക്ളറേഷന്‍ നല്‍കണം. അതേസമയം, വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കുന്നത് ഒഴിവാക്കി. രാജ്യത്തുനിന്നു പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാവും. പുതിയ കസ്റംസ് ഡിക്ളറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളും ഒപ്പം പാസ്പോര്‍ട്ട് നമ്പരും പൂരിപ്പിച്ചു നല്‍കണം. ഹാന്‍ഡ് ലഗേജ് ഉള്‍പ്പെടെ എത്ര ബാഗേജുകളാണു കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം.

നിലവില്‍ പുരുഷന്മാര്‍ക്കു ഡ്യൂട്ടി അടയ്ക്കാതെ 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം വിദേശങ്ങളില്‍നിന്നും കൊണ്ടുവരാനാണു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

പ്രവാസികള്‍ക്കു ഫോറിന്‍ കറന്‍സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റംസ് അധികൃതര്‍ക്കു ഡിക്ളറേഷന്‍ നല്‍കണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ളറേഷന്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.

30,000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള കാമറകള്‍ക്കും എയര്‍ പോര്‍ട്ട് ഡ്യൂട്ടി അടയ്ക്കണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.