• Logo

Allied Publications

Europe
ക്രോയ്ടോണില്‍ ഒഐസിസി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മാര്‍ച്ച് 22 ന്
Share
ക്രോയ്ടോണ്‍: ഒഐസിസി യുകെയുടെ കീഴിലുള്ള വിവിധ റീജണുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് 22 നു ക്രോയ്ടോണില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കൂടാന്‍ തീരുമാനമായി.

ഹൃസ്വ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സന്‍ എഫ്. വര്‍ഗീസിനു സറെ റീജയണ്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ കണ്‍വീനര്‍ ടി. ഹരിദാസാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്തുതന്നെ യുകെ സന്ദര്‍ശിക്കുന്ന ഒഐസിസിയുടെ ചാര്‍ജ് വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രമണ്യന് ഹൃദ്യമായ സ്വീകരണമൊരുക്കുക, താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം ശക്തമാക്കുക, നോര്‍ക്കയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ട മേഖലകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍

പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ചര്‍ച്ചയാകും. ഇന്ദിരാ ഭവനില്‍ കൂടിയ യോഗത്തില്‍ ജോയിന്റ് കണ്‍വീനര്‍മാരായ കെ.കെ. മോഹന്‍ദാസ്, ലക്സന്‍ കല്ലുമാടിക്കല്‍, ഒഐസിസി ഭാരവാഹികളായ സുജു കെ. ഡാനിയേല്‍,സുനു ദത്ത്,ബേബിക്കുട്ടി ജോര്‍ജ്, അഷ്റഫ്, ബൈജു കാരിയില്‍, ജവഹര്‍, ജയറാം തുടങ്ങിയവര്‍ യോഗത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സുജു ഡാനിയേല്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.