• Logo

Allied Publications

Europe
യുക്മ നോര്‍ത്ത് വെസ്റ് റീജണല്‍ കായികമേള ജൂണ്‍ ആറിനും കലാമേള ഒക്ടോബര്‍ മൂന്നിനും
Share
ബോള്‍ട്ടന്‍ : യുക്മ നോര്‍ത്ത് വെസ്റ് റീജന്റെ പുതിയ ഭരണസമിതിയുടെ ആദ്യ കമ്മിറ്റി യോഗം ബോള്‍ട്ടനില്‍ നടന്നു. മിക്കവാറും എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ വരുംവര്‍ഷത്തിലേക്കുള്ള കാര്യ പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

2015ലെ റീജണല്‍ കായികമേള ജൂണ്‍ ആറിനും (ശനി), റീജണല്‍ കലാമേള ഒക്ടോബര്‍ മൂന്നിനും (ശനി), റീജണല്‍ ഫാമിലി ഫെസ്റ് ജൂലൈ 12 ന് (ഞായര്‍) നടക്കുമെന്ന് പ്രസിഡന്റ് അഡ്വ സിജു ജോസഫ്, സെക്രട്ടറി ഷിജോ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

യുക്മ നോര്‍ത്ത് വെസ്റ് കമ്മിറ്റിയുടെ അഡ്വൈസര്‍ ആയി യുക്മ മുന്‍ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം അലക്സ് വര്‍ഗീസിനെ യോഗം തെരഞ്ഞെടുത്തു.

റീജണിലെ ഭാവി പരിപാടികളെക്കുറിച്ചും ഓരോ അസോസിയേഷനും യുക്മയുടെ റീജണല്‍ നാഷണല്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ റീജണല്‍ കലാമേള ഫ്രണ്ട്സ് ഓഫ് പ്രസ്റന്‍ ആതിഥ്യം വഹിക്കുമെന്ന് യോഗത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഫാമിലി ഫെസ്റില്‍ ചിത്രരചനാ മത്സരം, പഞ്ചഗുസ്തി മല്‍സരം അതോടൊപ്പം യുകെയില്‍ യുക്മയുടെ നേതൃത്വത്തില്‍ ആദ്യമായി കഝ ടാലന്റ് കോണ്‍ണ്ടസ്റ് നടത്തുവാന്‍ തീരുമാനിച്ചു.കുട്ടികളിലെ പൊതുവിജ്ഞാനം വികസിപ്പിക്കുകയും കഴിവുള്ളവരെ സമൂഹത്തിന് സമ്മാനിക്കുകയുമാണ് ഈ മത്സരത്തിലൂടെ വിവക്ഷിക്കുന്നത്.

യുക്മയുടെ കീഴിലുള്ള വിവിധ ഫോറങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത അതത് ചുമതലയുള്ളവര്‍ വിശദീകരിച്ചു.

യോഗത്തില്‍ ജോബ് ജോസഫ്, ആല്‍ബര്‍ട്ട് ജെറോം, തങ്കച്ചന്‍ ഏബ്രഹാം (എഛജ), ജോണ്‍ മൈലാടിയില്‍ (വിഗന്‍), അഡ്വ സിജു ജോസഫ് (ആങഅ),പോള്‍സന്‍ തോട്ടപ്പിള്ളി, ടോമി തോമസ് (ങങഅ), അലക്സ് വര്‍ഗീസ് ,ആന്‍സി ജോയി (ങങഇഅ), ദിലീപ് മാത്യു (ഞകങഅ), ഷാജി വരാക്കുടി ,ലൈജു മാനുവല്‍ (ഒള്‍ദാം),ഷിജോ വര്‍ഗീസ്, സുനില്‍ മാത്യു (വാറിഗ്ടണ്‍), തമ്പി ജോസ് ,തോമസ് ജോണ്‍, ബിനു മൈലപ്ര, ബിജു പീറ്റര്‍ (ഘകങഇഅ) എന്നിവര്‍ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചു യോഗത്തില്‍ പങ്കെടുത്തു.

പ്രസിഡന്റ് അഡ്വ സിജു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാന്‍സി മലയാളി ബിനോയി തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണു യോഗ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നാഷണല്‍ കമ്മറ്റിയിലെ തീരുമാനങ്ങള്‍ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ദിലീപ് മാത്യു യോഗത്തില്‍ വിശദീകരിച്ചു. പുതിയ റീജണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഷിജോ വര്‍ഗീസ് അവതരിപ്പിക്കുകയും യോഗം ഐകകണ്ഠേന പാസാക്കുകയും ചെയ്തു. നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി യോഗത്തില്‍ യുക്മ ദേശീയ നേതൃത്വത്തിന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. റീജണല്‍ വൈസ് പ്രസിഡന്റ് ജോബ് ജോസഫ് സ്വാഗതവും ട്രഷറര്‍ ലൈജു മാനുവല്‍ നന്ദിയും പറഞ്ഞു. യുക്മ റീജണല്‍ കമ്മിറ്റിക്ക് എല്ലാവിധ സഹായ സഹകരണങ്ങളും പൊതുജനങ്ങളില്‍നിന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ