• Logo

Allied Publications

Europe
ബ്രെമനില്‍ ഭീകര ഭീഷണി; ഒരാള്‍ അറസ്റില്‍
Share
ബ്രെമന്‍: ജര്‍മന്‍ നഗരമായ ബ്രെമനില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ പോലീസ് റെയ്ഡ് നടത്തി. ഒരാളെ അറസ്റ്റ് ചെയ്തു. 39 കാരനായ ഇയാള്‍ ലിബിയന്‍ സ്വദേശിയാണ്. യന്ത്രത്തോക്കുകളും കൈത്തോക്കുകളും ഓട്ടോമാറ്റിക് തോക്കുകളും ഇയാള്‍ കൈമാറിയിരുന്നു എന്നു പോലീസ് പറഞ്ഞു. ഇതിന്റെ കച്ചവടത്തിന്റെ ഇടനിലക്കാരന്‍ ഇയാളാണെന്നു പോലീസ് പറഞ്ഞു.

കൂടുതല്‍ പേര്‍ കസ്റഡിയിലുള്ളതായാണു സൂചന. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഇവരെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്തവരുമായി ബന്ധമുള്ളവര്‍ തന്നെയാണു കസ്റഡിയിലുള്ളതെന്നാണു പോലീസ്വൃത്തങ്ങള്‍ പറയുന്നത്.

പോലീസ് നടപടികളുടെ വിശദാംശങ്ങള്‍ ആഭ്യന്തരവകുപ്പ് പൂര്‍ണമായി പുറത്തുവിട്ടിട്ടില്ല. സലഫിസ്റുകളെയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്നത്. ഇവരില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം പത്ര സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരമാണു ഭീകരപദ്ധതികളെക്കുറിച്ച് ഇന്റലിജന്‍സിന് വിവരം ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു റെയ്ഡും അറസ്റ്റും. ഏതാണ് 30 മണിക്കൂര്‍ നീണ്ട് തെരച്ചിലിനിടയിലാണ് അറസ്റ് നടന്നത്. ബ്രെമനിലെ ഇസ്ലാമിക് കള്‍ച്ചറല്‍ കേന്ദ്രത്തിലും പോലീസ് റെയ്ഡ് നടത്തി. സ്പെഷല്‍ കമാന്‍ഡോകളാണു റെയ്ഡ് നടത്തിയത്. ബ്രെമന്‍ നഗരം ഇപ്പോള്‍ പോലീസ് വലയത്തിലാണ്. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ബ്രൌണ്‍ഷ്വൈഗില്‍ കാര്‍ണിവല്‍ ആഘോഷം റദ്ദ് ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ