• Logo

Allied Publications

Europe
സാബു കുര്യന്‍ ടോറി പാര്‍ട്ടി എംസ്റണ്‍ ആന്‍ഡ് സ്റഡ്ഫോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍
Share
മാഞ്ചസ്റര്‍: മലയാളിയായ സാബു കുര്യനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംസ്റണ്‍ ആന്‍ഡ് സ്റഡ്ഫോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനായി നിയമിച്ചു. കഴിഞ്ഞ ദിവസം മാഞ്ചസ്ററില്‍ നടന്ന പാര്‍ട്ടിയുടെ ാര്‍ഷിക പൊതുയോഗത്തിലാണു നിയമനം. ഈ മേയില്‍ യുകെയില്‍ പൊതുതെരഞ്ഞെടുപ്പ നടക്കുന്ന സാഹചര്യത്തിലാണു സാബുവിന്റെ നിയമനം. മാഞ്ചസ്ററിലെ ആറു നിയോജക മണ്ഡലങ്ങളില്‍ ഇന്ത്യന്‍വംശജരുടെ വോട്ട് ഉറപ്പിക്കുകയാണു സാബുവിന്റെ ചുമതല. ഇതാദ്യമായാണ് ഒരു മലയാളി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാകുന്നത്. നിലവില്‍ കണ്‍സര്‍വേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ പേട്രണ്‍കൂടിയാണു സാബു.

ലേബര്‍ പാര്‍ട്ടിയില്‍ നിരവധി മലയാളികളുണ്െടങ്കിലും ടോറിപാര്‍ട്ടിയുടെ പദവികളില്‍ മലയാളികള്‍ ഇതുവരെ നിയമിതരായിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയെ നിര്‍ണയിക്കുന്നതില്‍ ഇന്ത്യന്‍ വംശജരുടെ പങ്ക് നിര്‍ണായകമാകുന്ന സാഹചര്യത്തില് ഓരോ ഇന്ത്യന്‍ വംശജരുടെ വോട്ടും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ടോറികളും ലേബര്‍ പാര്‍ട്ടിയും മത്സരിക്കുകയാണ്. അതിനിടെയാണ് മലയാളിയെ ടോറി ഡപ്യൂട്ടി ചെയര്‍മാനായി കണ്െടത്തിയത്.

ഇന്ത്യക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സാബു കുര്യന്‍ നിരവധി തവണ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന മന്ത്രിമാരെയും കണ്ടിരുന്നു. നിരന്തരമായി ഇന്ത്യക്കാരുടെ വിഷയങ്ങള്‍ പാര്‍ട്ടി യോഗങ്ങളിലും ഉന്നതതല യോഗങ്ങളിലും ഉന്നയിക്കുന്ന സാബുവിനെ ഡെപ്യൂട്ടി ചെയര്‍മാനാക്കാന്‍ പാര്ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. വിന്‍സ്റണ്‍ ചര്‍ച്ചില്‍, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയ മഹദ്വ്യക്തികള്‍ തുടങ്ങി ഡേവിഡ് കാമറൂണ്‍ വരെയുള്ളവരുടെ പാര്‍ട്ടിയില്‍ ഒരു മലയാളി കൈവരിക്കുന്ന ഈ നേട്ടം നിസാരമല്ല.

സാബുവിന്റെ നിയമനത്തോടെ കൂടുതല്‍ മലയാളികള്‍ക്കു ടോറിപാര്‍ട്ടിയില്‍ അവസരം ലഭിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു മലയാളിക്കെങ്കിലും പാര്‍ലമെന്റിലേക്കു മത്സരിക്കാന്‍ സീറ്റ് ലഭിക്കുന്നതിനുവേണ്ടി സമ്മര്‍ദം ചെലുത്തുമെന്നു സാബു പറഞ്ഞു. ദക്ഷിണേന്ത്യയില്‍നിന്നുള്ള ഇന്ത്യക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുകയാണു തന്റെ പ്രഥമലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തെരഞ്ഞെടുപ്പില്‍ കാര്ഡിഫില്‍നിന്നോ ബ്രിസ്റോളില്‍നിന്നോ മലയാളി സ്ഥാനാര്ഥിയുണ്ടാകാനുള്ള സാധ്യത ഏറെക്കൂടുതലാണെന്നും ഇത്തവണ മലയാളികള്‍ക്കു സീറ്റ് ലഭിക്കാത്ത പക്ഷം അടുത്ത തവണ മലയാളികള്‍ പാര്‍ലമെന്റിലെത്തുമെന്നും സാബു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തന്റെ ഈ നിയമനം പാര്‍ട്ടിയില്‍ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സമ്മര്‍ദം ചെലുത്തുന്നതിനായി ഉപയോഗിക്കുമെന്നും കൂടുതല്‍ മലയാളികള്‍ ടോറിപാര്‍ട്ടിയിലേക്ക് എത്തണമെന്നും ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനു പാര്‍ട്ടിയും കാമറൂണ്‍ ഗവണ്‍മെന്റും മുന്തിയ പരിഗണന നല്കുന്നതായും സാബു പറഞ്ഞു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനായി പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും പറഞ്ഞു. മലയാളികളെയും മറ്റു ദക്ഷിണേന്ത്യക്കാരെയും പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിനു താന്‍യുകെയുടെ വിവിധ ഭാഗങ്ങളില്‍ ദക്ഷിണേന്ത്യക്കാരുമായി ആശയ വിനിമയം നടത്തുമെന്നും സാബു വ്യക്തമാക്കി.

ഷൈമോന്‍ തോട്ടുങ്കല്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.