• Logo

Allied Publications

Europe
ഏബ്രഹാം വി. തോമസിന്റെ സംസ്കാരം മാര്‍ച്ച് മൂന്നിന്
Share
കൊളോണ്‍: കഴിഞ്ഞദിവസം നിര്യാതനായ വടക്കിനേത്ത് ഏബ്രഹാം വി. തോമസിന്റെ (അച്ചന്‍കുഞ്ഞ്75) സംസ്കാരശുശ്രൂഷകള്‍ മാര്‍ച്ച് മൂന്നിന് (ചൊവ്വ) കൊളോണ്‍ പോര്‍സിലെ സെന്റ് ഫ്രോന്‍ലൈഷ്നാം ദേവാലയത്തില്‍ (ട. എൃീിഹലശരവിമാ ഗശൃരവല, ആീിിലൃ ടൃ 1, 51145 ഗöഹിജ്വീൃ) 11ന് ദിവ്യബലിയോടുകൂടി ആരംഭിച്ച് 12ന് ആല്‍ഫ്രഡ് നോബല്‍ ഫ്രീഡോഫില്‍. തുടര്‍ന്ന് എല്‍റ്റ്സ്ഹോഫില്‍ (ഋഹ്വവീള, ട.ടലയമശെേമിൌ ടൃ.10, 51147 ഗöഹി ജ്വീൃ) അനുശോചന കൂട്ടായ്മയും നടക്കും. രാവിലെ 10 മുതല്‍ 11 വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

ഭാര്യ: എടത്വാ ചന്ദ്രത്തില്‍ കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: ടോം, റ്റിം. മരുമക്കള്‍: നിക്കോള്‍, നീന. കൊച്ചുമക്കള്‍: റ്റാമിയാ, റ്റിയാഗോ, റ്റായി, റ്റൈലര്‍, റ്റൈറന്‍.

കൊളോണ്‍ പോര്‍സിലെ ആശുപത്രിയില്‍ ഫെബ്രുവരി 23നു രാവിലെയാണ് അച്ചന്‍കുഞ്ഞ് മരിച്ചത്. ജര്‍മന്‍ മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ അടൂര്‍ പറക്കോട് സ്വദേശിയായ അച്ചന്‍കുഞ്ഞ് ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനാണ്. ജര്‍മനിയിലെ കലാസാംസ്കാരിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന അച്ചന്‍കുഞ്ഞ് മികച്ചൊരു സംഘാടകനുമായിരുന്നു. ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് ബിസിനസും നടത്തിയിരുന്നു.

കേരളത്തില്‍നിന്നുള്ള കലാകാരന്മാരെ സംഘടിപ്പിച്ച് യൂറോപ്പില്‍ സ്റേജ് ഷോ നടത്തിയതില്‍ അച്ചന്‍കുഞ്ഞ് വഹിച്ച് പങ്കു വളരെ വലുതാണ്. ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിന് ജര്‍മനിയില്‍ നിരവധി തവണ സ്റേജ് ഒരുക്കിയതും അച്ചന്‍കുഞ്ഞായിരുന്നു. കേരളത്തിലെ സിനിമ, സംഗീതം, മിമിക്രി മേഖലയിലെ ഒട്ടുമിക്ക കലാകാരന്മാരും അച്ചന്‍കുഞ്ഞിന്റെ ആതിഥ്യം സ്വീകരിച്ച് ജര്‍മനിയിലെത്തി പരിപാടികള്‍ നടത്തിയിട്ടുണ്ട്.

അച്ചന്‍കുഞ്ഞിന്റെ വേര്‍പാടില്‍ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ്, ജര്‍മനിയിലെ കലാസാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രതിനിധികളും നിരവധി വ്യക്തികളും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.