• Logo

Allied Publications

Europe
ജര്‍മനിയില്‍ ഇന്ത്യക്കാരനെതിരേ വംശീയവിവേചനം: ഡ്യുസല്‍ഡോര്‍ഫിലെ ബാര്‍ വന്‍ വിവാദത്തില്‍
Share
ഡ്യുസല്‍ഡോര്‍ഫ്: ഇന്ത്യക്കാരനു പ്രവേശനം നിഷേധിച്ചതിന്റെ പേരില്‍ ജര്‍മനിയിലെ ബാര്‍ വന്‍വിവാദത്തിലായി. സുഹൃത്തുക്കള്‍ക്കൊപ്പം വന്ന ഇന്ത്യക്കാരനെ, ഇതു വെള്ളക്കാര്‍ക്കു മാത്രമുള്ള ബാറാണെന്നു പറഞ്ഞാണു ബൌണ്‍സര്‍ പുറത്താക്കിയത്. ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ സംസ്ഥാന തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫില്‍ നടന്ന സംഭവം വാദിതന്നെ സോഷ്യല്‍ മീഡിയ വഴി ലോകത്തെ അറിയിച്ചതോടെയാണു വന്‍ വിവാദത്തിലേക്കെത്തിയത്. കൂടാതെ ഡ്യൂസല്‍ഡോര്‍ഫിലെ മാധ്യമങ്ങളും ഈ സംഭവത്തെ അപലപിച്ചുകൊണ്ടു രംഗത്തുവന്നു.

ജര്‍മനിയിലെ ഋഷി ഛദ്ദ എന്ന മുപ്പത്തിമൂന്നുകാരനായ ഇന്ത്യക്കാരനാണ് പുറത്താക്കപ്പെട്ടത്. വെള്ളക്കാരന്‍ അല്ല എന്നതിന്റെ പേരിലാണ് ഋഷിക്ക് ബാറിനുള്ളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്. ഋഷിയുടെ മാതാവ് ഏലിക്കുട്ടി മലയാളിയും പിതാവ് ഛദ്ദ നോര്‍ത്ത് ഇന്ത്യന്‍ സ്വദേശിയുമാണ്. ഋഷി ജനിച്ചത് ഡ്യൂസല്‍ഡോര്‍ഫിലാണ്.

സംഭവം വിവാദമായതോടെ ഹൌസ്ബാര്‍ എന്ന പേരുള്ള ബാറിന്റെ ഗുഡ്വില്‍ രക്ഷിക്കാന്‍ ഉടമതന്നെ രംഗത്തിറങ്ങി. കുറ്റം ബാറിന്റെ ബൌണ്‍സറുടെ മേല്‍ ആരോപിച്ച് രക്ഷപ്പെടാനാണു ബാറുടമ ഇപ്പോള്‍ ശ്രമിക്കുന്നത്. ബാര്‍ അന്താരാഷ്ട്രമാണെന്നും ബഹുമുഖ സാംസ്കാരികതയോടെയാണ് ബാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കാണിച്ച് ബാറില്‍ മുമ്പു നടന്ന പരിപാടികളുടെ ഫോട്ടോകള്‍ പോസ്ററാക്കി പരസ്യപ്പെടുത്തിയും ഉടമയിപ്പോള്‍ മുഖം രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. കൂടാതെ വിദേശികള്‍ ഇവിടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ബാര്‍ അധികൃതര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതു സംഭവത്തെ ഏറെ വിചിത്രമാക്കുന്നു.

ഋഷി ഛദ്ദയും അയാളുടെ ലണ്ടനിലുള്ള ബന്ധുവും കൂടി ഇക്കഴിഞ്ഞ വ്യഴാഴ്ച വൈകുന്നേരമാണു ബാറിന്റെ മുന്നിലെത്തിയത്. പ്രവേശനം നിഷേധിച്ചെന്നു മാത്രമല്ല ആക്ഷേപിക്കുകകൂടി ചെയ്തുവെന്നു ഋഷി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, സംഭവത്തിന്റെ പേരില്‍ ബാറുടമ രേഖാമൂലം ഒരു ക്ഷമാപണം ഋഷിക്കു നല്‍കിയിട്ടില്ലെന്നും ഇത് വംശീയ വിവേചനം ചുമത്തി കേസാക്കാന്‍ വകുപ്പുണ്ടെന്നും ഡ്യൂസല്‍ഡോര്‍ഫ് പോലീസ് പറയുന്നു. സംഭവമറിഞ്ഞ കാത്തറിനെ കബാറ്റെ എന്ന ഇന്റഗ്രേഷന്‍ കൌണ്‍സില്‍ ചെയര്‍പേഴ്സണും പ്രതികരിച്ചു. ഇത്തരം നടപടികള്‍ ഒരിക്കലും വച്ചു പൊറുപ്പിക്കാനാവില്ലെന്നും ഉടന്‍തന്നെ പോലീസ് അന്വേഷണം വേണമെന്നും അവര്‍ വാദിക്കുന്നു.

സംഭവത്തിനു മറുപടിയായി, ബാര്‍ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമവും തുടങ്ങി. ഋഷിക്ക് ഒരു വിഐപി ട്രീറ്റും നല്‍കി ആദരിക്കാമെന്നും ബാര്‍ അധികാരികള്‍ പറയുന്നു.

ആരോപിക്കപ്പെടുന്ന പുറത്താക്കല്‍ സംഭവത്തെക്കുറിച്ചു വേഗത്തില്‍ സുതാര്യമായ അന്വേഷണം നടത്താമെന്നും അധികൃതര്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. ബാറിന്റെ വാതിലിനു സംഭവിച്ച ചില സാങ്കേതിക പ്രശ്നങ്ങളാണ് തന്നെ പുറത്താക്കിയതായി ഋഷിക്കു തോന്നാന്‍ കാരണമെന്നുള്ള ഇവരുടെ വാദം ആര്‍ക്കും ഇപ്പോള്‍ വിശ്വസനീയമല്ലതാനും.

2014 ഡിസംബര്‍ പതിനേഴിനു സമാനമായൊരു സംഭവം മ്യൂണിക്കിലുണ്ടായി. അതിന്റെ പേരില്‍ ബാറുടമ കേസില്‍ പ്രതിയാവുകയും കോടതി അയാള്‍ക്ക് 500 യൂറോ പിഴ ശിക്ഷ വിധിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ