• Logo

Allied Publications

Europe
ബറാക്ക യൂത്ത് ബ്രോംലിയുടെ യൂത്ത് വര്‍ക്ഷോപ്പ് 'ഇന്ത്യ കേരളം മലയാളം' ശ്രദ്ധേയമായി
Share
ലണ്ടന്‍: ബറാക്ക യൂത്ത് ബ്രോംലി, കുട്ടികള്‍ക്കുവേണ്ടി ഒരുക്കിയ ക്രിയേറ്റീവ് വര്‍ക്ഷോപ്പ് ശ്രദ്ധേയമായി. ഈ വര്‍ക്ഷോപ്പ് ഇന്ത്യന്‍ സംസ്കാരത്തിലേക്കും കേരളത്തനിമയിലേക്കുമുള്ള ഒരു വലിയ എത്തിനോട്ടമായി. ജയ് ജോസഫിന്റെ നേതൃത്വത്തില്‍ രാവിലെ 10നു തുടങ്ങിയ വര്‍ക്ഷോപ്പിനു സാജു പിണക്കാട്ടച്ചനും മാതാപിതാക്കളും ചേര്‍ന്ന് തിരിതെളിച്ചുകൊണ്ടു സംയുക്തമായി നാന്ദി കുറിച്ചു.

സാംസ്കാരിക പൈതൃകങ്ങളെ ചെറുമനസുകളിലേക്കു ചൊരിഞ്ഞ പഠന ശിബിരത്തോടൊപ്പം യോഗയും മെഡിറ്റേഷനും ചെറു കവിതകളും ഇന്ത്യന്‍ കഥകളും കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു വര്‍ക്ഷോപ്പ് സംഘടിപ്പിച്ചത്. ബ്രോംലിയിലെ പുതിയ തലമുറയ്ക്കു മാതൃരാജ്യ സംസ്കാരത്തെ ഒരു പരിധിവരെ അടുത്തറിയുവാനും അതിലേക്കു കൂടുതലായി ആകര്‍ഷിക്കപ്പെടുവാനും ജയ് ജോസഫിന്റെ വിദഗ്ധ വര്‍ക്ഷോപ്പിലൂടെ സാധിച്ചു.

ആറു മണിക്കൂര്‍ നീണ്ടുനിന്ന പ്രോഗ്രാം കുട്ടികള്‍ നന്നായി ആസ്വദിച്ചു. ഇന്ത്യന്‍ കലകളിലൂടെയും കേരളത്തിന്റെ വിവിധ സാംസ്കാരിക തലങ്ങളിലൂടെയുമുള്ള പഠനയാത്ര കുട്ടികള്‍ക്ക് ഒരു വലിയ അനുഭവമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ക്ഷോപ്പ് രൂപകല്‍പ്പന ചെയ്ത ജയ് ജോസഫിനെ ഏവരും മുക്തകണ്ഠമായി അഭിനന്ദിച്ചു. വര്‍ക്ഷോപ്പിന്റെ ആദ്യാവസാനം നീണ്ടു നിന്ന മാതാപിതാക്കളുടെ പൂര്‍ണ സഹകരണം എടുത്തു പറയത്തക്കതായിരുന്നു. കുട്ടികളും മാതാപിതാക്കളും ചേര്‍ന്നാലപിച്ച ദേശീയ ഗാനമായ 'ജനഗണ മന'യോടുകൂടി വര്‍ക്ഷോപ്പിനു ശുഭപര്യവസാനമായി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.