• Logo

Allied Publications

Europe
യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു; ദേശീയ കലാമേള നവംബര്‍ 21ന്
Share
ബര്‍മിംഗ്ഹാം: യുക്മയുടെ പുതിയ ഭരണസമിതിയുടെ പ്രഥമ ദേശീയ നിര്‍വാഹക സമിതി യോഗം ബര്‍മിംഗ്ഹാമില്‍ നടന്നു. 2015 ലെ യുക്മ ദേശീയ കലാമേള നവംബര്‍ 21നു(ശനി) നടക്കുമെന്നു യോഗവിവരങ്ങള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ പറഞ്ഞു.

ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കരട് രൂപം യോഗം അംഗീകരിച്ചു. അതിനുസരിച്ച് ദേശീയ കലാമേളയ്ക്കു മുന്നോടിയായിട്ടുള്ള റീജണല്‍ കലേമേള നവംബര്‍ എട്ടിനു(ഞായര്‍) മുമ്പായി നടത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു. ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിനായിരിക്കും നാഷണല്‍ ഗെയിംസിന്റെ ചുമതല. യുക്മ പിആര്‍ഒയായി മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായ ബിന്‍സു ജോണിനെ തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ദേശീയ കായിക മേളയ്ക്ക് ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലിയുടെ നേതൃത്വത്തില്‍ ജൂലൈ 11നു നടക്കും. റീജണല്‍ കായിക മേള ജൂണ്‍ 30ന് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്. യുക്മ ഫെസ്റിന്റെ ചുമതല ദേശീയ ട്രഷറര്‍ ഷാജി തോമസ്, സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയുടെ ചുമതല ദേശീയ വൈസ് പ്രസിഡന്റ് ബീനാ സെന്‍സ്, ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ചുമതല നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ തോമസ്, തോമസ് മാറാട്ടുകുളം എന്നിവര്‍ വഹിക്കും.

മാര്‍ച്ചില്‍ നടക്കുന്ന ദേശീയ സാഹിത്യമേളയുടെ ചുമതലക്കാരനായ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം അനീഷ് ജോണിനുതന്നെയാണു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ടീമിന്റെ ചുമതല.

മറ്റ് വിഭാഗങ്ങളുടെ കോഓര്‍ഡിനേറ്റ്ഴ്സായി കെ.പി വിജി (ഡോക്ടേഴ്സ് ഫോറം), വര്‍ഗീസ് ജോണ്‍ (ടൂറിസം കോഓര്‍ഡിനേറ്റര്‍), ആന്‍സി ജോയി (നഴ്സസ് ഫോറം), ദിലീപ് മാത്യു (ബിസിനസ് ഫോറം), ഏബ്രഹാം ജോര്‍ജ് (കള്‍ച്ചറല്‍ ഫോറം), സിജു ജോസഫ് (ലീഗല്‍ ഫോറം) എന്നിവരെയും തെരഞ്ഞെടുത്തു.

എല്ലാ കമ്മിറ്റികളുടെയും ചെയര്‍മാന്‍ യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ആയിരിക്കും.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട