• Logo

Allied Publications

Europe
2022ലെ ഫുട്ബോള്‍ ലോകകപ്പ് ശൈത്യകാലത്തേക്കു മാറ്റും
Share
ബര്‍ലിന്‍: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ സമയക്രമം നവംബര്‍ ഡിസംബര്‍ മാസത്തേക്കു മാറ്റും. ജൂണ്‍, ജൂലൈ മാസങ്ങളിലാണു പരമ്പരാഗതമായി ലോകകപ്പ് നടത്തിവരുന്നത്. എന്നാല്‍, ഈ സമയത്ത് ഖത്തറില്‍ അമ്പത് ഡിഗ്രിയോളമായിരിക്കും താപനില. ഈ സാഹചര്യത്തിലാണു ശീതകാലത്തേക്കു ലോകകപ്പ് മാറ്റുന്നത്.

ഖത്തറിനു ലോകകപ്പ് വേദി അനുവദിച്ചതു മുതല്‍തന്നെ ഈ പ്രശ്നം ഉന്നയിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍, ജൂണ്‍ജൂലൈ അല്ലാതെ ഏതു സമയത്തു നടത്തിയാലും യൂറോപ്പ് അടക്കമുള്ള വമ്പന്‍ ഫുട്ബോള്‍ ലീഗുകളുടെ കലണ്ടറില്‍ അഴിച്ചുപണി ആവശ്യമായി വരും. ഈ സാഹചര്യത്തില്‍, ഏപ്രില്‍മേയ് മാസമോ മേയ്ജൂണ്‍ മാസമോ ലോകകപ്പ് നടത്താമെന്നു യൂറോപ്യന്‍ പ്രഫഷണല്‍ ഫുട്ബോള്‍ ലീഗുകള്‍ ഫിഫയ്ക്കു മുന്നില്‍ നിര്‍ദേശം വച്ചിരുന്നു. എന്നാല്‍, ഇത്തരത്തില്‍ മാറ്റിയാലും ചൂടിനു വലിയ കുറവു പ്രതീക്ഷിക്കാനാകില്ല. അതിനാലാണ് നവംബര്‍ഡിസംബര്‍ സമയത്തു തന്നെ ലോകകപ്പ് നടത്താന്‍ ഒടുവില്‍ ധാരണയായിരിക്കുന്നത്.

ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദോഹയില്‍ അടുത്ത ആഴ്ച നടക്കുന്ന ഫിഫ യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. ലോകകപ്പിന്റെ പരമ്പരാഗത സമയം മാറുന്നതോടെ 2022 2023 സീസണിലെ യൂറോപ്യന്‍ ക്ളബ് ഫുട്ബോള്‍ കലണ്ടറില്‍ വന്‍ മാറ്റങ്ങളാണ് ആവശ്യമായി വരിക. അതിനു മുമ്പു നടക്കാനിരിക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് ഷെഡ്യൂളിലും മാറ്റം ആവശ്യമായി വരും. ഇതും ഖത്തറില്‍ത്തന്നെയാണു നിശ്ചയിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.