• Logo

Allied Publications

Europe
ഇന്ത്യന്‍ വോളിബോള്‍ ക്ളബ് കാര്‍ണിവല്‍ ആഘോഷം സവിശേഷമായി
Share
കൊളോണ്‍: കൊളോണ്‍ നഗരം കാര്‍ണിവല്‍ ആഘോഷത്തിമിര്‍പ്പില്‍ മതിമറന്നപ്പോള്‍ ഇവിടുത്തെ മലയാളിസമൂഹവും കാര്‍ണിവല്‍ ആഘോഷത്തിന് ഒട്ടും പിന്നിലല്ലെന്നു ഇപ്രാവശ്യവും തെളിയിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി വോളിബോള്‍, ബാറ്റ്മിന്റന്‍ കളികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന കൊളോണിലെ ഇന്ത്യന്‍ വോളിബോള്‍ ക്ളബാണു (ഐവിസി) മലയാളികളുടെ കാര്‍ണിവല്‍ ആഘോഷത്തിനു വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത്.

ഈ വര്‍ഷത്തെ കാര്‍ണിവല്‍ ആഘോഷത്തിനു ക്ളബ് അംഗങ്ങളെക്കൂടാതെ നിരവധി ക്ളബിന്റെ സുഹൃത്തുക്കളും അഭ്യുഭയകാംക്ഷികളും പങ്കെടുത്തു. കാര്‍ണിവല്‍ ആഘോഷം എന്നും ആക്ഷേപഹാസ്യവും ഒപ്പം പാരമ്പര്യ കാലവിശേഷത്തിന്റെ പര്യായമായിട്ടാണു നിലനില്‍ക്കുന്നത്. തങ്ങളുടെ സമൂഹത്തിലെ തിരുത്തപ്പെടേണ്ട കൊച്ചുകൊച്ചു കാര്യങ്ങളുടെ ന്യൂനതകളെ താളമേളഘോഷങ്ങളോടെ വേദിയില്‍ അവതരിപ്പിച്ചത് ഇത്തവണയും ഏറെ ശ്രദ്ധേയമായി.

കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ ഹാളില്‍ ഫെബ്രുവരി 15നു (ഞായര്‍) വൈകുന്നേരം ആറു മുതലാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്. ഐവിസി ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാര്‍ണിവല്‍ കമ്മിറ്റിയാണു കലാപരിപാടികള്‍ നടത്തിയത്. കാര്‍ണിവല്‍വേദിയില്‍ എന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന പരേതനായ ജോണി ഗോപുരത്തിങ്കലിനെ ആഘോഷവേളയില്‍ പ്രത്യേകം അനുസ്മരിച്ചു.

ജോയി മാണിക്കത്തിന്റെ ആമുഖത്തോടെ ആരംഭിച്ച ആഘോഷപരിപാടികളില്‍ ജോയി കാടന്‍കാവില്‍, സണ്ണോ പെരേര, ജോര്‍ജ് അട്ടിപ്പേറ്റി, ജോസ് തോട്ടുങ്കല്‍, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, റോസിവൈഡര്‍, റിച്ചാര്‍ഡ് വൈഡര്‍, ത്രേസ്യാമ്മ തോട്ടക്കര, തോമസ് അറമ്പന്‍കുടി, ജോസ് കല്ലറയ്ക്കല്‍,ഡേവീസ്, വര്‍ഗീസ് ശ്രാമ്പിക്കല്‍ മാത്യൂസ് കണ്ണങ്കേരില്‍, ബ്രിജിറ്റ് തോട്ടുങ്കല്‍, ജോളി എം. പടയാട്ടില്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനാലാപം, ഫലിതം പറച്ചില്‍, കഥകള്‍, സ്കെച്ച് എന്നിങ്ങനെയുള്ള വിവിധ പരിപാടികള്‍ രണ്ടര മണിക്കൂര്‍ നീണ്ടു. ജോയി മാണിക്കത്ത് പരിപാടികളുടെ അവതാരകനായിരുന്നു. ഡേവിസ് വടക്കുംചേരി സ്വാഗതവും വര്‍ഗീസ് ചെറുമഠത്തില്‍ നന്ദിയും പറഞ്ഞു. ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ പരിപാടികള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ നടത്തി. പങ്കെടുക്കാനെത്തിയവര്‍ക്കു ഭക്ഷണപാനീയങ്ങളും കരുതിയിരുന്നു.

ജര്‍മന്‍ പാരമ്പര്യമനുസരിച്ച് എല്ലാ വര്‍ഷവും നവംബര്‍ 11നു രാവിലെ 11.11ന് ആരംഭിക്കുന്ന കാര്‍ണിവല്‍ ആഘോഷം ഈസ്റര്‍ നോമ്പിന്റെ തുടക്കത്തിനു മുമ്പുള്ള ചൊവ്വാഴ്ച രാത്രി 12നു സമാപിക്കും. വൈബര്‍ ഫാസ്റ് നാഹ്റ്റ് (ലേഡീസ് ഫാസ്റിംഗ് നൈറ്റ്) മുതല്‍ റോസന്‍ മോണ്ടാഗ് (50 നോമ്പിനു തുടങ്ങുന്നതിനു മുമ്പുള്ള ആദ്യത്തെ തിങ്കളാഴ്ച) വരെയാണ് ആഘോഷങ്ങളുടെ പ്രധാന ദിനങ്ങള്‍. ക്രൈസ്തവ സമൂഹത്തിന്റെ ഈസ്റര്‍ കാലങ്ങളിലേക്കുള്ള തയാറെടുപ്പിന്റെ മുന്നോടിയായിട്ടാണു കാര്‍ണിവല്‍ ആഘോഷങ്ങള്‍ പൊടിപൂരമാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്