• Logo

Allied Publications

Europe
സ്വിസ് ഫുട്ബോള്‍ കപ്പ്: ബാസല്‍ വണ്‍ ജേതാക്കള്‍
Share
ബാസല്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ബാസല്‍ വണ്‍ ജേതാക്കളായി. എംഎംഎ ജര്‍മനി രണ്ടാം സ്ഥാനവും സൂറിച്ച് യുണൈറ്റഡിനു മൂന്നാം സ്ഥാനവും ലഭിച്ചു.

ബാസലില്‍ നടന്ന ഇന്‍ഡോര്‍ ഫുട്ബോള്‍ കപ്പ് മത്സരം കൃത്യനിഷ്ഠത കൊണ്ടും സംഘാടനമികവുകൊണ്ടും ശ്രദ്ധ നേടി. ബാസലിലെ സ്വിസ് മലയാളികളായ രണ്ടാം തലമുറ ആയിരുന്നു മികവുറ്റ മത്സരവേദി ഒരുക്കിയത്.

പത്തു ടീമുകളിലായി നൂറിലധികം യുവാക്കള്‍ കളത്തിലിറങ്ങി കാണികളായി ബഹുഭൂരിപക്ഷവും യുവജനത ആയിരുന്നു. ജര്‍മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും രാവിലെ തന്നെ കൊടിയ തണുപ്പിനെ വകവയ്ക്കാതെ ഒത്തുകൂടിയവര്‍ കായികരംഗത്ത് യൂറോപ്യന്‍ പ്രവാസി മലയാളികളുടെ രണ്ടാം തലമുറ ഒട്ടും പിന്നിലല്ലെന്ന് അറിയിച്ചു. രാവിലെ എട്ടിനു തുടങ്ങിയ മത്സരങ്ങള്‍ വൈകുന്നേരം ആറിനു സമാപിച്ചു.

ക്യാപ്റ്റന്‍ രാജേഷ് മണ്ണഞ്ചേരിയുടെ നേതൃത്വത്തില്‍ ലെയോ വെള്ളാടിയില്‍, ജെറോം പാതിപ്പാട്ട്, സഞ്ജയ് കുളങ്ങര, കെവിന്‍ തടത്തില്‍, സന്ദീപ് തെങ്ങില്‍, പ്രജിത്ത് കടവില്‍, സിവിന്‍ മഞ്ഞളി, സുരേഷ് മണ്ണഞ്ചേരില്‍ എന്നിവരാണു വിജയികളായ ബാസല്‍ വണ്ണിനുവേണ്ടി ജേഴ്സി അണിഞ്ഞത്.

ക്യാപ്റ്റന്‍ സാം മൂശാരിപ്പറമ്പില്‍ നയിച്ച എംഎംഎ ജര്‍മനി രണ്ടാം സ്ഥാനം നേടി. ദിലീപ് സൊള്ളെ, ജോയ്സന്‍ ജോര്‍ജ്, അരുണ്‍ ഫിലിപ്പ്, തര്‍സന്‍ ജോസഫ്, റിനോയ് പഴെംകൊട്ടില്‍, റോബിന്‍ താന്നിമൂട്ടില്‍, അല്‍ഫിന്‍ മാമ്പിള്ളി, തോമസ് കപ്പലുമാക്കല്‍, ലിജിന്‍ ജോസഫ് എന്നിവരാണു ഫൈനലില്‍ ജര്‍മനിക്കുവേണ്ടി കളത്തിലിറങ്ങിയത്.

കെല്‍വിന്‍ കന്നെകുളത്തില്‍ നയിച്ച സൂറിച്ച് യുണൈറ്റഡിനാണു മൂന്നാം സ്ഥാനം.

ഏറ്റവും നല്ല കളിക്കാരനായി ജര്‍മനിയുടെ സാം മൂശാരിപ്പറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. നല്ല ഗോളിയായി രാജേഷ് മണ്ണഞ്ചേരിയും (ബാസല്‍ വണ്‍) ഏറ്റവും കൂടുതല്‍ ഗോളടിച്ച ജിയോ പുന്നക്കല്‍ (സൂറിച്ച് യുണൈറ്റഡ്) ടോപ് സ്കോറര്‍ ആയും തെരഞ്ഞെടുത്തു. വിജയികള്‍ക്കു ട്രോഫികള്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.