• Logo

Allied Publications

Europe
ഭീകരഭീഷണി: ബ്രൌണ്‍ഷ്വൈഗില്‍ കാര്‍ണിവല്‍ പരേഡ് ഉപേക്ഷിച്ചു
Share
ബ്രൌണ്‍ഷ്വൈഗ്: വടക്കന്‍ ജര്‍മനിയിലെ ബ്രൌണ്‍ഷ്വൈഗില്‍ ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് കാര്‍ണിവല്‍ പരേഡ് ഉപേക്ഷിച്ചു. എല്ലാ വര്‍ഷവും നടത്താറുള്ള പരേഡ് ഇക്കുറി തുടങ്ങുന്നതിനു 90 മിനിറ്റ് മുമ്പാണ് ഉപേക്ഷിക്കാനുള്ള നിര്‍ദേശം വന്നത്.

ഫെബ്രുവരി 15 ന് ഞായറാഴ്ചയാണ് പരേഡ് നടക്കേണ്ടിയിരുന്നത്. ഇസ്ലാമിസ്റ് ഭീകരരുടെ ആക്രമണമുണ്ടാകുമെന്ന് സ്റേറ്റ് ഇന്റലിജന്‍സിന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പരേഡ് ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പരേഡില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നവര്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങേണ്ടെന്നാണ് പോലീസ് നല്‍കിയ നിര്‍ദേശം.

പരേഡില്‍ പങ്കെടുക്കാനുള്ള വേഷങ്ങള്‍ ധരിച്ച പലരും റെയില്‍വേ സ്റേഷനില്‍ എത്തിച്ചേര്‍ന്നിരുന്നു. അവര്‍ നിരാശരായിരിക്കുമെന്നറിയാമെങ്കിലും റിസ്ക് എടുക്കാന്‍ പറ്റിയ സാഹചര്യമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍.

ഏകദേശം 2.5 ലക്ഷം പേരാണ് പ്രതിവര്‍ഷം ബ്രൌണ്‍ഷ്വൈഗ് കാര്‍ണിവല്‍ കാണാനെത്താറുള്ളത്. ആറു കിലോമീറ്റര്‍ നീളുന്ന പ്രച്ഛന്നവേഷ പരേഡില്‍ നാലായിരം പേര്‍ വരെ പങ്കെടുക്കുന്നതാണ് പതിവ്.

എന്നാല്‍ കൊളോണ്‍, മൈന്‍സ്, ബോണ്‍, ഡ്യൂസല്‍ഡോര്‍ഫ് എന്നീ നഗരങ്ങളില്‍ തിങ്കളാഴ്ച ആഘോഷങ്ങള്‍ പരമ്പരാഗതമായി പൊടിപൂരമായി നടന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.