• Logo

Allied Publications

Europe
കേളി അന്താരാഷ്ട്ര കലാമേള: ഒരുക്കങ്ങള്‍ തുടങ്ങി
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സംഘടനയായ കേളി ഒരുക്കുന്ന അന്താരാഷ്ട്ര കലാമേള 2015നുള്ള ഒരുക്കങ്ങള്‍ തുടങ്ങി. യൂറോപ്പിന്റെ ചത്വരത്തില്‍ നടക്കുന്ന കേളി കലാമേള അറിയപ്പെടുന്ന യുവജനോത്സവ വേദി ആയി മാറിയിട്ടുണ്ട്. നൃത്തനൃത്യങ്ങളും സംഗീതവും സമന്വയിക്കുന്ന മത്സര സംഘമവേദി കൂടിയാണ് കലാമേള. രണ്ടു ദിനം മുഴുവനും കലയുടെ നൂപുരധ്വനി സൂറിച്ചില്‍ സൂറിച്ചില്‍ കേള്‍ക്കാം. നിരവധി സ്വിസ് പൌരന്മാരെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ കലാമേള ഇന്ത്യന്‍ എംബസി സ്വിറ്റ്സര്‍ലന്‍ഡും സൂര്യ ഇന്ത്യയുമായി സഹകരിച്ചാണു കേളി വര്‍ഷംതോറും ഒരുക്കുന്നത്.

മേയ് 23, 24 തീയതികളില്‍ സൂറിച്ചിലെ ഫെരാല്‍ടോര്‍ഫിലാണു പതിവുപോലെ ഈ വര്‍ഷവും കലാമേള അരങ്ങേറുക.

രജിസ്ട്രേഷന്‍ ഓണ്‍ ലൈനില്‍ക്കൂടി മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കലാമേള വെബ് സൈറ്റിന്റെ അവസാന മിനുക്കുപണിയിലാണു വിദഗ്ധര്‍. കൂടുതല്‍ സുതാര്യതയോടെ വെബ് സൈറ്റ് ഉടനേ വരുന്നതും രജിസ്ട്രേഷന്‍ തുടങ്ങുന്നതും ആണ്. ംംം.സമഹമാലഹമ.രീാ, ംംം.സലഹശംശ.ീൃഴ

പതിവുമത്സരങ്ങള്‍ക്കു പുറമേ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രയാഭേദമെന്യേ ഷോര്‍ട്ട് ഫിലിമും ഫോട്ടോഗ്രാഫിയും കൂടാതെ കൊച്ചു കുട്ടികള്‍ക്കായി സ്റ്റോറി ടെല്ലിംഗ് മത്സരവും കേളി നടത്തിവരുന്നു. യുകെ, അയര്‍ലന്‍ഡ്, ജര്‍മനി, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര യുവജോനോത്സവമാണു കേളി കലാമേള.

ഏറ്റവും നല്ല പ്രവാസി സംഘടനയ്ക്കുള്ള ഗര്‍ഷോം അവാര്‍ഡ് നേടിയ കേളി നിലവാരമുള്ള മത്സരവേദിയാണ് കഴിഞ്ഞ 12 വര്‍ഷമായി ഒരുക്കുന്നത്.

കൊച്ചുകുട്ടികള്‍ക്കായി മൂന്നു പുതിയ ഇനങ്ങളായ സോളോ സോംഗ്, കരോക്കെ,പെന്‍സില്‍ ഡ്രോയിംഗ് എന്നിവ ഈ വര്‍ഷം ഉണ്ടായിരിക്കും. സൂപ്പര്‍ ഷോര്‍ട്ട് ഫിലിം മത്സരത്തിനു നിശ്ചിത വിഷയം ഉണ്ടായിരിക്കുന്നതല്ല.

പ്രസംഗത്തിനും പെന്‍സില്‍ ഡ്രോയിംഗിനും ഒരു വിഷയവും അത് 10 ദിവസത്തിനു മുമ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.

ഇരുന്നൂറിലധികം മത്സരാര്‍ഥികള്‍ വിവിധയിനങ്ങളിലായി രണ്ടു ദിന യുവജനോത്സവത്തില്‍ പങ്കെടുക്കുന്നതു സാധാരണമാണ്. ജേതാക്കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. വിദഗ്ധ ജഡ്ജിംഗ്, സംഘാടനാ വൈഭവം, കേളി അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണം ഇവയൊക്കെ കലാമേളയുടെ വിജയത്തിന് ഹേതുവാകുന്നു. ഈ വര്‍ഷവും കലാമേള വന്‍ വിജയമാക്കുന്നതിന്റെ പണിപ്പുരയിലാണു കേളി ഭാരവാഹികളും ഇതര കമ്മിറ്റി അംഗങ്ങളും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​