ലെസ്റര്‍: സര്‍ഗവേദി യുകെ എന്നു നാമകരണം ചെയ്തിരിക്കുന്ന കലാസമിതി യുകെയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ഒരുപിടി കലസമിതികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുകെയില്‍ കലാരംഗത്ത് അറിയപ്പെടുന്ന 'ലിറ്റില്‍ ഏയ്ഞ്ചല്‍സ്' (പിപ്പ്സ് കുട്ടികള്‍), ജിം തോമസ് കണ്ടാരപ്പള്ളിയുടെ നേതൃത്വത്തില്‍ നാടകരംഗത്ത് സജീവപ്രവര്‍ത്തനം നടത്തുന്ന നോട്ടിംഗ്ഹാം സംഘചേതന, യുകെയില്‍ മലയാളി കുടിയേറ്റം ഇത്രയേറെ വ്യാപകമല്ലാതിരുന്ന സമയത്ത് മലയാള നാടക പ്രസ്ഥാനങ്ങളുടെ അമരത്തു നിന്നു മലയാളി സംസ്കൃതിയുടെ പാഠഭേദങ്ങള്‍ രംഗത്ത് അവതരിപ്പിച്ച് ശ്രദ്ധേയനായ ശശി എസ്. കുളമട, കരാക്കെ/ ട്രാക്ക് ഒഴിവാക്കി സാബുവിന്റെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ സാന്നിധ്യത്തില്‍ ഫാ. ആബേല്‍ നൈറ്റ് സംഘടിപ്പിച്ച 'ലെസ്റര്‍ ലൈവ്', കീ ബോര്ഡിസ്റ് സിജോ ചാക്കോ, ശ്രുതി ഗാനമേള (സിനോ ലൈറ്റ് ആന്‍ഡ് സൌണ്ട്) കൂടാതെ യുകെയില്‍ വര്‍ഷങ്ങളായി അറിയപ്പെടുന്ന ബഹുമുഖ പ്രതിഭ കനേഷ്യസ് അത്തിപ്പൊഴിയില്‍, മജീഷ്യന്‍ മുരളി മുകുന്ദന്, യുകെ മാധ്യമരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ജേക്കബ് കോയിപ്പള്ളി, ഹരീഷ് നായര്‍, സിനിമാരംഗത്ത് ഏറെ വെല്ലുവിളികള്‍ നേരിട്ടിട്ടും പ്രമേയങ്ങളില്‍നിന്നു കാലിടറാതെ ധൈര്യസമേതം വെള്ളിത്തിരയില്‍ എത്തിച്ച ബിനോ അഗസ്റിന്‍, സിന്ധു, എല്‍ദോ, സിനിമാട്ടോഗ്രാഫിയില്‍ വിദഗ്ധനായ സന്തോഷ് മാത്യു, ആന്റണി മിലന് സേവ്യര്‍, ജിസ്മോന് പോള്‍, സജീഷ് ടോം, അനുഗൃഹീത ഗായകരായ ദീപ സന്തോഷ്, അലീന സജീഷ്, ബിനോയ് മാത്യു, ഹരീഷ് പാലാ, പ്രമോദ് പിള്ള, അജിത് ആനി പാലിയത്ത്, ജൈസന് ലോറന്‍സ്, ദേവലാല്‍ സഹദേവന് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതാണ് കൂട്ടായ്മ.
സര്‍ഗവേദിയുടെ പ്രഥമ പരിപാടി 'ഓര്‍മയില്‍ ഒരു ശിശിരം' മൂന്നു മണിക്കൂര്‍ സ്റേജ് ഷോ ഫെബ്രുവരി 15ന് (ഞായര്‍) ലെസ്ററില്‍ അരങ്ങേറും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഉണ്ണിമേനോന് പാടിയ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടി, ദാഹിക്കുന്ന ചെങ്കോല്‍ എന്ന നാടകം, ശാസ്ത്രീയ നൃത്തം, മാജിക് ഷോ, കവിതാ പാരായണം, ഹാസ്യ കഥാപ്രസംഗം, ആനുകാലിക രാഷ്ട്രീയസാമൂഹ്യ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന സ്കിറ്റ് എന്നിവ സ്റേജ് ഷോയുടെ ഭാഗമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07809211405, 07737061687, 07888723339.
സ്ഥലം: സെന്റ് ആന്‍ഡ്രൂസ് പാരീഷ് ചര്‍ച്ച് ഹാള്‍, ഓള്‍ഡ് ചര്‍ച്ച് സ്ട്രീറ്റ്, ഘഋ2 8ചഉ.
റിപ്പോര്‍ട്ട്: സാബു ജോസ്
|