• Logo

Allied Publications

Europe
ലിവര്‍പൂളില്‍നിന്നു കേരളത്തിലെത്തിയ പഠനസംഘത്തിന് ഊഷ്മള വരവേല്‍പ്പ്
Share
ലിവര്‍പൂള്‍: ഇന്തോബ്രിട്ടീഷ് എഡ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും സിറ്റി കൌണ്‍സിലും അടങ്ങുന്ന 250 അംഗ പഠനസംഘം കേരളത്തിലെത്തി.

തിരുവനന്തപുരം വിമാനതാവളത്തിലെത്തിയ പഠനസംഘത്തെ കേരള വിദ്യാഭ്യാസ ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാര്‍ ചേര്‍ന്നു സ്വീകരിച്ചു. 15 ദിവസം കേരളത്തിലുടനീളം പര്യടനം നടത്തുന്ന പഠനസംഘം ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കേരള പാര്‍ട്ണര്‍ സ്കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്കൂളില്‍ രണ്ടു ദിവസം ചെലവഴിക്കും. കൂടാതെ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഹൈസ്കൂള്‍, എറണാകുളം ചോയ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ക്ളിഫ് ഹൌസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും.

കോട്ടയത്തു നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കുന്ന സംഘം ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ പഠിക്കുന്ന ഏറ്റുമാനൂരിലെ സാന്‍ജോസ് വിദ്യാലയം സന്ദര്‍ശിക്കുകയും ബ്രോഡ്ഗ്രീന്‍ സ്കൂളിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും ചെയ്യും. വിദ്യാഭ്യാസ പരിപാടികള്‍ക്കുപുറമെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും പ്രകൃതിഭംഗി ആസ്വദിക്കാനുള്ള യാത്രകളും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന ഇന്തോബ്രിട്ടീഷ് എഡ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സ്ചേഞ്ചിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് പ്രതിനിധികളും ലിവര്‍പൂളിലെത്തിയിരുന്നു. കേരളത്തിലെ സ്കൂളുകളില്‍ നിന്നു പഠിക്കുവാന്‍ സമര്‍ഥരായ പാവപ്പെട്ട വിദ്യാര്‍ഥികളെയും മികച്ച അധ്യാപകരെയും തെരഞ്ഞെടുത്തു ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെത്തിക്കുന്നതിനും നടപടി പൂര്‍ത്തിയായി വരുന്നുണ്ട്.

റിപ്പോര്‍ട്ട്: ജിജോ മാധവപള്ളില്‍

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.