• Logo

Allied Publications

Europe
യുകെ എസ്എന്‍ഡിപി യോഗം ഭരണസമിതി: സൌമ്യ ഉല്ലാസ് യൂണിയന്‍ കമ്മിറ്റിഅംഗം, കുമാര്‍ സുരേന്ദ്രന്‍ വൈസ് പ്രസിഡന്റ്
Share
ബ്രിസ്റോള്‍: 6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖായോഗത്തിനു സമ്പൂര്‍ണ ഭരണസമിതി നിലവില്‍ വന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശാഖാ സെക്രട്ടറിയായി വിഷ്ണു നടേശനെ നിയമിച്ചുകൊണ്ട് ഉത്തരവായി.

ശാഖായോഗം പ്രസിഡന്റ് സുജിത് ഉദയന്റെ അധ്യക്ഷതയില്‍ ബ്രിസ്റോളില്‍ നടന്ന വിശേഷാല്‍ പൊതുയോഗം ശാഖാ മാനേജിംഗ് കമ്മിറ്റിയുടെ ഒഴിവുകള്‍ സമ്പൂര്‍ണമായി നികത്തിക്കൊണ്ട് ഐകകണ്ഠ്യേന തെരഞ്ഞെടുപ്പു നടത്തി. ശാഖായോഗത്തിന്റെ യൂണിയന്‍ കമ്മിറ്റിയംഗമായി സൌമ്യ ഉല്ലാസിനെയും ശാഖയുടെ വൈസ് പ്രസിഡന്റായി കുമാര്‍ സുരേന്ദ്രനെയും തെരഞ്ഞെടുത്തു. കൂടാതെ ഏഴു ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളെയും മൂന്നു പഞ്ചായത്തു കമ്മിറ്റിയംഗങ്ങളെയും വിശേഷാല്‍ പൊതുയോഗം തെരഞ്ഞെടുത്തു.

ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി ലൈജു രാഘവന്‍ (ബ്രിസ്റോള്‍), രാഗേഷ്കുമാര്‍ (സൌത്താംപ്ടണ്‍), സുരേഷ് തേനൂരാന്‍ (പൂള്‍), രാജേഷ് നടേപ്പള്ളി (ഡിവൈസസ്), ടി.എസ്. സതീശന്‍ (ബ്രിസ്റ്റോള്‍), മോഹന്‍ കുമാര്‍ (ഈസ്റ്ഹാം), അര്‍ജുന്‍ അരയക്കണ്ടി (വെമ്പ്ളി) എന്നിവരേയും പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായി മനു വാസുപ്പണിക്കര്‍ (ബ്രിസ്റ്റോള്‍), പ്രദീപ്കുമാര്‍ (ഷെപ്ടണ്‍മാലറ്റ്), രാജേഷ് പൂപ്പാറ (വില്‍ഷെയര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ശാഖാ സെക്രട്ടറി വിഷ്ണു നടേശന്‍ സ്വാഗതവും രാജേഷ് നടേപ്പള്ളി കൃതജ്ഞതയും പറഞ്ഞു. ശാഖയുടെ വാര്‍ഷികപൊതുയോഗം മാര്‍ച്ചില്‍ ക്രോയിഡണില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.