• Logo

Allied Publications

Europe
ഡബ്ള്യുഎംസിക്ക് കേരള സര്‍ക്കാരിന്റെ അംഗീകാരം
Share
ബര്‍ലിന്‍: അമേരിക്കയിലും ലോകത്തിന്റെ മറ്റു വിവിധ രാജ്യങ്ങളിലുമായി രജിസ്റര്‍ ചെയ്തിട്ടുള്ള വോള്‍ഡ് മലയാളി കൌണ്‍സിലിനെ (ഡബ്ള്യുഎംസി) പ്രവാസികളുടെ സര്‍വീസ് ഓര്‍ഗനൈസേഷനായി കേരള ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു.

ഡബ്ള്യുഎംസി ചെയര്‍മാന്‍ ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രസിഡന്റ് ജോണി കുരുവിള, ജനറല്‍ സെക്രട്ടറി ജോസഫ് കിലിയാന്‍, ട്രഷറര്‍ മൈക്കിള്‍ സ്റീഫന്‍, യൂറോപ്പ് റീജിയണ്‍ പ്രസിഡന്റ് മാത്യു ജയ്ക്കബ് എന്നിവരുടെ ശ്രമഫലമാണ് അംഗീകാരം ലഭിച്ചത്.

ജനുവരി 13ന് (ചൊവ്വ) മാത്യു ജയ്ക്കബ്, ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോണി കുരുവിള, ജോസഫ് കിലിയാന്‍, പോള്‍ വടശേരി എന്നിവര്‍ ഡിജിപിയുമായി നടന്ന ചര്‍ച്ചയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുമായി ഒരു റിട്ട. ഹൈക്കോടതി ജഡ്ജി, ഒരു ഐഎഎസ് ഓഫീസര്‍, ഒരു ഐപിഎസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായുള്ള എന്‍ആര്‍ഐ ഹൈപ്പര്‍ കമ്മീഷനു രൂപം നല്‍കാനും നിര്‍ദേശങ്ങള്‍ പ്രവാസി ക്ഷേമമന്ത്രി കെ.സി ജോസഫിനും ആഭ്യമന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സമര്‍പ്പിക്കുകയും ചെയ്തു.

16ന് (വെള്ളി) നടന്ന നോര്‍ക്കയുടെ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റ് അംഗീകരിക്കാമെന്ന് ഉറപ്പു നല്‍കി. ചടങ്ങില്‍ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ബില്‍ എത്രയും വേഗം കേരളനിയമ സഭ പാസാക്കിയെടുക്കണമെന്ന് ഡബ്ള്യുഎംസി ഭാരവാഹികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

ഡബ്ള്യുഎംസി കൊച്ചിന്‍ പ്രൊവിന്‍സിന്റെ ഉദ്ഘാടനം മന്ത്രി കെ.സി ജോസഫ് നിര്‍വഹിച്ചു. പ്രൊവിന്‍സ് ചെയര്‍മാന്‍ ക്രിസ്റി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ്, മേയര്‍ ടോണി ചമ്മണി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരും ഡബ്ള്യുഎംസി ഭാരവാഹികളായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോണി കുരുവിള, ജോസഫ് കിലിയാന്‍, മൈക്കിള്‍ സ്റീഫന്‍, മാത്യു ജയ്ക്കബ്, ഡാനിയേല്‍ മോഹന്‍, പി.പി വര്‍ഗീസ്, പോള്‍ വടശേരി, ഷാജി എം. മാത്യു, അഡ്വ. നടക്കല്‍ ശശി, അഭിരാജ്, ഡോ. പ്രകാശ് ചന്ദ്രന്‍, അഡ്വ. ശിവന്‍ മഠത്തില്‍ എന്നിവരും കൊച്ചിന്‍ പ്രൊവിന്‍സ് ഭാരവാഹികളായ ബെന്‍സണ്‍ മാളിയേക്കല്‍ ഹെന്റി ഓസ്റിന്‍ എന്നിവരും തൃശൂര്‍ ജില്ലയിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക, വ്യവസായ പ്രതിനിധികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോളി എം. പടയാട്ടില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.