• Logo

Allied Publications

Europe
ദാവോസില്‍ ലോക സാമ്പത്തികഫോറത്തിന് തുടക്കമായി
Share
ദാവോസ്: ആഗോള തലത്തില്‍ സാമ്പത്തിക ദാരിദ്യ്രം ഇല്ലാതാക്കുക എന്ന എന്ന ലക്ഷ്യവുമായി ദാവോസിലെ സ്കീ റിസോര്‍ട്ടില്‍ ലോക സാമ്പത്തിക ഫോറത്തിന് (ഡബ്ള്യുഇഎഫ്) തുടക്കമായി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ലോകമെമ്പാടുമുള്ള 2500 ഭരണത്തലവന്മാരും വ്യവസായികളും ജീവകാരുണ്യപ്രവര്‍ത്തകരും കലാകാരന്മാരും ഉള്‍പ്പടെ നാലായിരത്തോളം പേര്‍ പങ്കെടുക്കുന്നുണ്ട്.

ഏറ്റവും അനിവാര്യമായ സാമ്പത്തിക പരിഷ്കരണ നടപടികള്‍ പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമായിരുന്ന മൂന്നു വര്‍ഷങ്ങള്‍ യൂറോപ്പ് പാഴാക്കിക്കളഞ്ഞെന്ന് ബുണ്ടസ് ബാങ്ക് മേധാവി ആക്സല്‍ വെബര്‍ സമ്മേളനത്തില്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരത പകരാനുള്ള അവസരം യൂറോപ്പ് നഷ്ടപ്പെടുത്തിയെന്നും വെബര്‍ കുറ്റപ്പെടുത്തി.

ഗ്രീസ് അടക്കമുള്ള രാജ്യങ്ങള്‍ നേരിട്ട വന്‍ കടക്കെണി യൂറോസോണിനെ ആകെ അപകടത്തിലാക്കിയപ്പോള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തിക രക്ഷാ പാക്കേജുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍, വളര്‍ച്ചയുടെ വേഗം മന്ദമായി തുടരുകയും, തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തു.

ഇപ്പോള്‍ യൂറോസോണ്‍ ഡീഫ്ളേഷനിലേക്കു വഴുതാനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെബറുടെ വിലയിരുത്തല്‍. പ്രശ്നപരിഹാരത്തിന് ആവശ്യത്തിലേറെ സമയമെടുത്തതാണ് ഇസിബി ചെയ്ത തെറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തവണത്തെ ഇന്ത്യാ സംഘത്തെ നയിക്കുന്നത് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ്. അദ്ദേഹത്തെ കൂടാതെ മുകേഷ് അംബാനി, സൈറസ് മിസ്ത്രി, നരേഷ് ഗോയല്‍ ചന്ദ കൊച്ചാര്‍, തുടങ്ങിയ ഇന്‍ഡ്യന്‍ പ്രമുഖ വ്യവസായികളും സംഘത്തിലുണ്ട്.

കേന്ദ്ര ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംഘത്തിലുണ്ട്. ഇത്തവണത്തെ പ്രത്യേകതയായി ചൈനാ പ്രധാനമന്ത്രി ലീ കെകിയാങ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ