• Logo

Allied Publications

Europe
ഇസ്ലാമിസ്റ് ഭീഷണി; യൂറോപ്പില്‍ അതീവ ജാഗ്രത
Share
ബ്രസല്‍സ്: ഇസ്ലാമിസ്റ് ഭീകരരുടെ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ യൂറോപ്പിലാകമാനം കനത്ത ജാഗ്രത. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലായി ഇരുപതോളം പേരെ അറസ്റ് ചെയ്തു.

സിറിയയിലും ഇറാക്കിലും ജിഹാദിനു പോയ പല യൂറോപ്യന്‍ യുവാക്കളും തിരിച്ചെത്തിയതായി സൂചന കിട്ടിയതാണ് ഭീഷണിയുടെ ഗൌരവം വര്‍ധിപ്പിക്കുന്നു.

പോലീസ് രാത്രി നടത്തിയ റെയ്ഡില്‍ പലയിടങ്ങളില്‍നിന്നായി തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പോലീസ് യൂണിഫോമുകളും പണവും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

തീവ്രവാദബന്ധം സംശയിക്കപ്പെടുന്നവരെ നേരിടാന്‍ ജര്‍മനിയും ബെല്‍ജിയവും പുതിയ നടപടികള്‍ എടുത്തുകഴിഞ്ഞു. യൂറോപ്പില്‍ നിന്നും 5000 പേര്‍ ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി യൂറോപ്യന്‍ പോലീസ് (യൂറോ പോള്‍) കഴിഞ്ഞ ദിവസം കണക്കുകള്‍ സമര്‍ഥിച്ച് വെളിപ്പെടുത്തിയിരുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചേര്‍ന്നിരിക്കുന്നത് ഫ്രാന്‍സില്‍ നിന്നാണ് (1500), യുകെ, ജര്‍മനി (600), ബല്‍ജിയം (350), സ്വീഡന്‍ (300), നെതര്‍ലാന്‍സ് (250), കൊസവോ (200), ഡെന്‍മാര്‍ക്ക് (200), സ്പെയിന്‍ (150), നോര്‍വെ (100), അയര്‍ലന്‍ഡ് (100), ഫിന്‍ലാന്റ് (100) സ്വിറ്റ്സര്‍ലന്‍ഡ്(50) എന്നിങ്ങനെയാണ്.

ഇതിനിടെ ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ മെയിന്‍ റെയില്‍വേ സ്റേഷനില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബര്‍ലിനില്‍ നിന്നും രണ്ടു ഐഎസ് പ്രവര്‍ത്തകരെ പോലീസ് അറസ്റുചെയ്ത് കംപ്യൂട്ടറുകളും മറ്റം പിടിച്ചെടുത്തിരുന്നു. അതുപോലെതന്നെ പെഗിഡ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ ഭീകരാക്രമണം നടത്താനാണ് പദ്ധതികളെന്നും ജര്‍മന്‍ പോലീസ് സംശയിക്കുന്നു. പെഗിഡയുടെ മുന്നേറ്റം ഏറെയുള്ള ഡ്രെസ്ഡന്‍ നഗരവും പോലീസ് നീരീക്ഷണത്തിലാണ്.

ഇതിനിടെ ഭീകരര്‍ക്കെതിരെ ജര്‍മനി രാജ്യവ്യാപകമായ റെയ്ഡ് ആരംഭിച്ചു. ഏറ്റവും വിദഗ്ധരായ കമാന്‍ഡോകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ബര്‍ലിന്‍, വോള്‍സ്ബുര്‍ഗ് എന്നിവിടങ്ങളില്‍ നിന്നും പത്തുപേരെ പോലീസ് അറസ്റു ചെയ്തു. ഐഎസ് സംഘടനയിലെ അംഗങ്ങളായ ഇവര്‍ തുര്‍ക്കി, റഷ്യ, ചെക്ക്, ദഗസ്ഥാനി പൌരന്മാരാണ്. മുപ്പതിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഇവര്‍ എല്ലാംതന്നെ സിറിയില്‍നിന്നും പരിശീലനം നേടിയവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.